Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ൽ എൻഫോഴ്‌സ് മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി.

04 Mar 2025 19:42 IST

Asharaf KP

Share News :



കക്കട്ടിൽ : മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ പഞ്ചായത്ത്‌ എൻഫോഴ്‌സ് മെന്റ് സ്ക്വാഡ് പരിശോധന നടത്തി.കുളങ്ങരത്ത് കക്കട്ടിൽ ടൗണുകളിലെ കൂൾബാറുകൾ, ബേക്കറികൾ, പലചരക്കു സ്ഥാപനങ്ങൾ, ചിക്കൻ സ്റ്റാളുകൾ വിദ്യാലയങ്ങൾ , കാറ്ററിംഗ് സ്ഥാപനങ്ങൾ, വർക് ഷോപ്പ് കൾ, ബ്യൂട്ടി പാർലർ കൾ, സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ വില്പന നടത്തിയ 3 സ്ഥാപനങ്ങളിൽ നിന്നും ഉത്പന്നങ്ങൾ പിടിച്ചെടുത്തു.പേപ്പർ കപ്പുകൾ തുടങ്ങി നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്ന  സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി  ഫൈൻ ഈടാക്കി. പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ വൃത്തിഹീനമായ ചുറ്റുപാടിൽ 

പ്രവർത്തിക്കുന്ന സഥാപനങ്ങൾക്ക് എതിരെ  ഫൈൻ ചുമത്തി. 17 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധന യിൽ 17500 രൂപ വിവിധ വകുപ്പ് കളിൽ ആയി പിഴ ചുമത്തി. തുടർ ദിവസങ്ങളിൽ വീണ്ടും പരിശോധന നടത്തുമെന്നും  നിയമ ലംഘനം നടത്തുന്ന ക്കുന്നവർക്കെതിരെ ഫൈൻ ഈടാക്കുന്നതുൾപ്പടെ കർശന നടപടികൾ സ്വീകരിക്കുമെന്നും ഔദ്യോഗിക വൃത്ത ങ്ങൾ അറിയിച്ചു

എൻഫോസ്‌മെന്റ് ടീം അംഗങ്ങൾ ആയ അസിസ്റ്റൻന്റ് സെക്രട്ടറി കെ. പ്രകാശ്. ഹെഡ് ക്ലാർക്ക് മുരളിധരൻ. പി. പി. സീനിയർ ക്ലാർക്ക് പി. കെ. ബാബു. പഞ്ചായത്ത്‌ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീജയ എന്നിവർ അടങ്ങിയ 

 സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്‌ ൽ കഴിഞ്ഞ 10 മാസങ്ങളിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വിവിധ നിയമ ലംഘനങ്ങൾക്ക്‌ 135000/ രൂപ ആണ് പിഴ ആയി ഈടാക്കിയത്.

Follow us on :

More in Related News