Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 18:26 IST
Share News :
മൊകേരി : വിലങ്ങാട് ദുരന്തത്തിൽ പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തിന്, മൊകേരി ഗവണ്മെന്റ് കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെയും ക്യാമ്പസ് ഓഫ് കോഴിക്കോടിന്റെയും നേതൃത്വത്തിൽ സമാഹരിച്ച സഹായനിധി ബഹു. കുറ്റ്യാടി നിയോജകമണ്ഡലം എം.എൽ. എ. ശ്രീ കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ കൈമാറി. 'വിലങ്ങാടിനൊപ്പം'ചേർന്ന് നിന്ന് സഹജീവികളുടെ കണ്ണീരൊപ്പാനായി വിദ്യാർത്ഥികളും ജീവനക്കാരും ചേർന്നാണ് പ്രസ്തുത തുക സമാഹരിച്ചത്. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് നടത്തിയ ധനസമാഹരണത്തെ ' മാതൃകാപരമായമ ജീവകാരുണ്യ പ്രവൃത്തി'യെന്നാണ് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിൽ എം.എൽ.എ വിശേഷിപ്പിച്ചത്. സഹപാഠിക്കൊരു കൈത്താങ്ങ് ' എന്ന പേരിൽ സംഘടിക്കപ്പെട്ട പ്രസ്തുത പരിപാടിയ്ക്ക് വാർഡ് മെമ്പർ രതീഷ്. പി അധ്യക്ഷം നിർവഹിക്കുകയും കോളേജ് പ്രിൻസിപ്പാൾ ശ്രീ കെ കെ അഷ്റഫ് സ്വാഗതമോതുകയും ചെയ്തു. പി. ടി. എ. സെക്രട്ടറി ഡോ. ദിനേശ് എം. പി, സ്റ്റാഫ് സെക്രട്ടറി ഡോ ഷംന. എൻ. എം, എൻ. എസ് എസ് പ്രോഗ്രാം ഓഫിസർ ശ്രീമതി ബിജിഷ. കെ,കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൻ ശ്രേയ ബാബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.വിലങ്ങാട് ദുരന്തബാധിതനായ ശ്രീ. സാബു താനും നാട്ടുകാരും നേരിട്ട ദുരിതങ്ങളുടെ തീവ്രത ഒട്ടും ചോർന്നുപോകാതെ കണ്ണീർച്ചുവയുള്ള വാക്കുകളിൽ പങ്കുവെച്ചത് പ്രസ്തുത പരിപാടിയെ അങ്ങേയറ്റം വൈകാരികമായ ഒന്നാക്കി മാറ്റി.
Follow us on :
Tags:
More in Related News
Please select your location.