Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2025 21:49 IST
Share News :
വള്ളിക്കുന്നിലെ ദേശീയ - യൂണിവേഴ്സിറ്റി താരങ്ങളുടെ കൂട്ടായ്മയായ "അനുപവ് " വള്ളിക്കുന്ന് കുട്ടികളുടെ വോളിബോൾ പരിശീലന പദ്ധതിയായ വോളി ഗ്രാമം വള്ളിക്കുന്നുമായി സഹകരിച്ച് വോളിബോൾ സംഗമം സംഘടപ്പിച്ചു. വള്ളിക്കുന്ന് പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എ. ശൈലജ ടീച്ചർ സംഗമത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.''അനുപവ് " പ്രസിഡണ്ട് ശ്രീ. എം. മോഹൻദാസ് അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ മുൻ രാജ്യാന്തര വനിത വോളിബോൾ താരം ഗീത വളപ്പിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
മുൻ ദേശീയ വോളിബോൾ താരവും സ്പോർട്ട്സ് കൗൺസിൽ പരിശീലകനുമായിരുന്ന പരേതനായ എൻ. ഗോവിന്ദൻ നായരുടെ സ്മരണയ്ക്ക് കുടുംബം "അനുപവ് " വള്ളിക്കുന്നുമായി സഹകരിച്ച്, മലപ്പുറം ജില്ലയിലെ മികച്ച വോളിബോൾ താരത്തിന് സമ്മാനിയ്ക്കാൻ ഏർപ്പെടുത്തിയ എൻ. ഗോവിന്ദൻ നായർ സ്മാരക പുരസ്കാരം മലപ്പുറം ജില്ലയിൽ നിന്നുള്ള ആദ്യ ഇന്ത്യൻ സീനിയർ പുരുഷ വോളിബോൾ താരമായ എ. ഷമീമുദ്ദീന് വേണ്ടി പിതാവ് മുഹമ്മദ് കോയ മുൻ വി.എഫ്.ഐ. അസോസിയേറ്റ് സെക്രട്ടറി പ്രൊഫ: നാലകത്ത് ബഷീറിൽ നിന്ന് ഏറ്റ് വാങ്ങി.
സംഗമത്തിൽ മുൻകാല താരങ്ങളും സംഘാടകരുമായ പ്രൊഫ: കെ.ടി. അബ്ദുറഹിമാൻ, ശ്രീ.ഇ.നീലകണ്ഠൻ നമ്പൂതിരി, ശ്രീ. കെ.എൻ. ചന്തുകുട്ടി, ശ്രീ.വി.കെ. രാജഗോപാലൻ എന്നിവരെ മുഖ്യാതിഥി ഗീത വളപ്പിൽ പൊന്നാട അണിയിച്ചും പ്രശംസ ഫലകം നൽകിയും ആദരിച്ചു. മരണപ്പെട്ട മുൻകാല താരങ്ങളൊയിരുന്ന എൻ.വി.. ആലിക്കോയ, സാമിക്കുട്ടി കരുപ്പാര , പി. വെലായുധൻ എന്നിവരുടെ അനുസ്മരണവും സംഗമത്തിൻ്റെ ഭാഗമായി നടത്തി.
കഴിഞ്ഞ അദ്ധ്യായന വർഷം മലപ്പുറം റവന്യൂ ജില്ല സ്കൂൾസ് വോളിബോൾ ഓവറോൾ ചാമ്പ്യന്മാരായ പരപ്പനങ്ങാടി വിദ്യാഭ്യാസ ഉപജില്ല ടീമിലെ വള്ളിക്കുന്നുകാരായ 60 കുട്ടികൾക്കും സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത വോളി ഗ്രാമം വള്ളിക്കുന്നിലെ 22 കുട്ടികൾക്കും ആലിക്കോയ എൻഡോവ്മെൻ്റ് പദ്ധതിയിലുൾപ്പെടുത്തി ഏർപ്പെടുത്തിയ മെഡലുകൾ സമ്മാനിച്ചു. വോളിഗ്രാമം വള്ളിക്കുന്ന് 4 മുതൽ 7 ക്ലാസ് വരെ പഠിയ്ക്കുന്ന കുട്ടികൾക്കായി വോളിബോൾ പരിശീലനത്തിൻ്റെ ഭാഗമായി ആരംഭിയ്ക്കുന്ന കിഡ്ഢീസ് റിക്രിയേഷൻ ട്രെയിനിങ്ങ് പ്രോഗ്രാമിൻ്റെ ലോഞ്ചിങ്ങ് ഗീത വളപ്പിലും പ്രൊഫ:നാലകത്ത് ബഷീറും സംയുക്തമായി നിർവ്വഹിച്ചു. ആദരവിന് ശ്രീ. ഇ നീലകണ്ഠൻ നമ്പൂതിരി, ശ്രീ.കെ.എൻ. ചന്തുകുട്ടി ശ്രീ.വി.കെ. രാജഗോപാലൻ എന്നിവർ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു. ശ്രീ.മുരളീധരൻ പാലാട്ട്, ശ്രീ. എ.പി. ബാലകൃഷ്ണൻ, ശ്രീ.പീതാംബരൻ പാലാട്ട്, ശ്രീ.പി. ഹൃഷികേശ്കുമാർ, ശ്രീ.എം. പ്രേംകുമാർ, ശ്രീ. ഇ. വീരമണി , ശ്രീ. ബാബു പാലാട്ട് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.