Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Oct 2025 21:45 IST
Share News :
ചാവക്കാട്:ശ്രീനാഗരാജാവും,ശ്രീനാഗയക്ഷിയും ഒരേ ശ്രീകോവിലിൽ കുടി കൊള്ളുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നായ കേരളത്തിലെ പ്രശസ്ത നാഗക്ഷേത്രമായ ചാവക്കാട് മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിൽ ആയില്യം മഹോത്സവം വ്യാഴാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിക്കും.രാവിലെ 5.30-ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.8-ന് വിശേഷാൽ പൂജകൾ,8.30-ന് പാലാഭിഷേകം,9.30-ന് ആയില്യ പൂജ,10.30-ന് പാലും നൂറും എന്നിവ ഉണ്ടാകും.ക്ഷേത്രം തന്ത്രി കൊടുങ്ങല്ലൂർ സന്തോഷ് മുഖ്യകാർമ്മികത്വം വഹിക്കും.ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രത്തിൽ എത്തിച്ചേരുന്ന മുഴുവൻ ഭക്ത ജനങ്ങൾക്കും പ്രസാദമായി പാള പ്ലെയ്റ്റിൽ കഞ്ഞിയും,പുഴുക്കും നൽകുമെന്ന് ക്ഷേത്ര ഭാരവാഹികളായ പ്രസിഡൻറ് കുന്നത്ത് സുബ്രഹ്മണ്യൻ,സെക്രട്ടറി എ.കെ.വേധുരാജ്,ട്രഷറർ ആർ.കെ.പ്രസാദ് എന്നിവർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.