Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയൂർ സ്കൂൾ തിരഞ്ഞെടുപ്പ് വിധി അട്ടിമറി: ജനാതിപത്യ കശാപ്പ് : കെ എസ് യു

17 Aug 2024 16:34 IST

Preyesh kumar

Share News :

മേപ്പയൂർ: മേപ്പയൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ക്ലാസ് പ്രതിനിധികളിൽ ഭൂരിപക്ഷവും കെ.എസ്.യു, എം.എസ്.എഫ് മുന്നണി വിജയിച്ച ശേഷം നടന്ന സ്കൂൾ യൂണിയൻ തിരഞ്ഞെടുപ്പിൽ

യു ഡി എസ്. എഫ് സഖ്യം വിജയിച്ച  ആദ്യ ഫലം സ്കൂളിലെ ഇടതു അനുകൂല അധ്യാപകരുടെ സഹയത്തോടെ അട്ടിമറിച്ചുവെന്ന് കെ.എസ്.യു ആരോപിച്ചു.

നിരന്തര റീ കൗണ്ടിങ്ങിലൂടെയും സാധുവായ വോട്ടുകൾ  അസാധുവാക്കുന്ന നടപടിയിലൂടെയും എസ്.എഫ്.ഐ പാനൽ വിജയിച്ചതായി പ്രഖ്യാപിച്ച നടപടി ജനാതിപത്യത്തെ കശാപ്പ് ചെയ്യലാണെന്ന് കെ എസ് യു നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. 


വിജയിച്ച ക്ലാസ്സ്‌ ലീഡർമാരെ വെച്ച് സ്കൂൾ പാർലമെന്റ് യൂണിയൻ തിരഞ്ഞെടുപ്പ് സുതാര്യമായി വീണ്ടും നടത്താണമെന്നും തിരഞ്ഞെടുപ്പിൽ അട്ടിമറി നടത്താൻ സഹായിച്ച ഇടത് അധ്യാപകർക്കെതിരെ നടപടി വേണമെന്നും കെ.എസ്.യു ജില്ലാ സെക്രട്ടറി അമീൻ മേപ്പയൂർ, മണ്ഡലം പ്രസിഡന്റ്‌ അതുൽ പുത്തിയെടുത്ത് എന്നിവർ അവശ്യപെട്ടു

Follow us on :

Tags:

More in Related News