Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2024 16:08 IST
Share News :
മേപ്പയ്യൂർ : മേപ്പയ്യൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പാർലിമെൻ്റ് തെരഞ്ഞെടുപ്പ് ഫലം. അട്ടിമറിച്ചെന്ന് യുഡിഎഫ്.മേപ്പയ്യൂർ പഞ്ചായത്ത്ള്ളി കമ്മിറ്റി ആരോപിച്ചു. വെള്ളിയാഴ്ച നടന്ന സ്കൂൾ പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ 87 ൽ 46 ക്ലാസ് പ്രതിനിധികളും പാർലമെൻറിൽ 10 ൽ 9 സീറ്റും നേടി യു ഡി എസ് എഫ് പാനൽ വിജയിച്ചെങ്കിലും പുറത്തു നിന്നുള്ള സി.പി.എം നേതാക്കളുടെ സമ്മർദത്തിന് വഴങ്ങി റീകൗണ്ടിംഗ് നടത്തി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുകയായിരുന്നെന്ന് യുഡിഎഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. സി. പി. എം അനുകൂല അധ്യാപക സംഘടനയുടെ ഒത്താശയോടെയാണ് ഈ അട്ടിമറിയെന്നും റീ കൗണ്ടിംഗ് ഫലം അംഗീകരിച്ച് ഒപ്പുവെക്കാൻ തയ്യാറാകാത്ത വിദ്യാർത്ഥികളെ സമ്മർദ്ദം ചെലുത്തി നിർബന്ധിച്ച് ഒപ്പുവെപ്പിച്ചുവെന്നും നേതാക്കൾ ആരോപിച്ചു.
ഈ അനീതി ചോദ്യം ചെയ്ത യു ഡി എഫ് മേപ്പയ്യൂർ പഞ്ചായത്ത് ചെയർമാൻ സുധാകരൻ പറമ്പാട്ട്, യൂത്ത് ലീഗ് ' നേതാവ് റിയാസ് മൽപ്പാടി എന്നിവരെ സി പി എം പ്രവർത്തകർ അക്രമിച്ചു പരിക്കേൽപ്പിച്ചു.ഇവർ പേരാമ്പ്ര ഗവ.ആശുപത്രിയിൽ ചികിത്സ തേടി.
ജനാധിപത്യവിരുദ്ധമായ രീതിയിൽ നടന്ന തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് വിജയിച്ച ക്ലാസ്
പ്രതിനിധികളെ വെച്ച് സ്കൂൾ പാർലിമെൻ്റിലേക്ക് സുതാര്യവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് നടത്തണം. നീതിപൂർവ്വമായ തീരുമാനമുണ്ടാകുന്നതുവരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധവുമായി മുന്നോട്ടു പോകും.
പ്രതിഷേധത്തിൻ്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട പി ടി എ ,എസ്.എം.സി സ്ഥാനങ്ങളിൽ നിന്ന് യു ഡി എഫ് പ്രതിനിധികൾ രാജിവെക്കും
കയ്യൂക്കുള്ളവൻ കാര്യക്കാരനെന്ന കാടൻ നടപടി വെച്ചുപൊറുപ്പിക്കില്ലെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.കെ.അനീഷ് പറഞ്ഞു. മേപ്പയ്യൂർ ഇന്ദിരാഭവനിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി.വൈ.എഫ് നേതൃത്വത്തിൽ ശനിയാഴ്ച വൈകീട്ട് പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടക്കും
വാർത്താ സമ്മേളനത്തിൽ യുഡിഎഫ് പഞ്ചായത്ത് കൺവീനർ എം.കെ.അബ്ദുറഹിമാൻ
മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ,പേരാമ്പ്ര നിയോജകമണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി ടി.കെ.എ .ലത്തീഫ്,മേപ്പയൂർ മണ്ഡലം കോൺഗ്രസ്റ്റ് പ്രസിഡന്റ് പി.കെ. അനീഷ്,മേപ്പയൂർ പഞ്ചായത്ത് മുസ് ലിം ലീഗ് ഏക്ടിംഗ് പ്രസിഡന്റ് ടി.എം. അബ്ദുള്ള തുടങ്ങിയ വർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.