Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jan 2025 08:43 IST
Share News :
കടമ്പനാട് :സാമ്പത്തിക പിന്നോക്കാവസ്ഥയിൽ കഴിയുന്ന കടമ്പനാട് പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് ഫാദർ ഗീവർഗീസ് ചാങ്ങേത്ത് നൽകിവരുന്ന ഈ വർഷത്തെ ധനസഹായവും ചികിത്സാ സഹായവും നൽകി.കടമ്പനാട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ദൈവിക സേവയേക്കാൾ വലുതാണ് മാനവിക സേവയെന്ന് ഫാദർ ഗീവർഗീസ് ചങ്ങേത്ത് പറഞ്ഞു.
2021 മുതൽ നടത്തിവരുന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഇതിനോടകം 846000 രൂപയുടെ ചികിത്സാ സഹായം നൽകിയിട്ടുണ്ടെന്നും ഈ വർഷം പൊതുവിഭാഗത്തിൽ നിന്നും 40 വിദ്യാർത്ഥികൾക്കും 14 പേർക്ക് ചികിത്സാ സഹായം നൽകുന്ന തായും പ്രോഗ്രാം കോഡിനേറ്റർ റിട്ടേഡ് ആർ. ഡി. ഒ ആർ രഘു റിപ്പോർട്ടിൽ പറഞ്ഞു.
തൂവയൂർ സെന്റ് മേരീസ് കത്തോലിക്കാ ചർച്ച് വികാരി ഫാദർ ജോബിൻ പുലിവിളയിൽ, സിജോ തെക്കേവീട്ടിൽ, കടമ്പനാട് വിവേകനന്ദ സ്കൂൾ അധ്യാപകൻ അനീഷ് ബോധിഗ്രാം കോഡിനേറ്റർ വിശ്വംഭരൻ, ഷാജി കാരികൂട്ടത്തിൽ, സജി ചആങ്ങേത്ത് എന്നിവർ സംസാരിച്ചു. ഫാദർ ഗീവർഗീസ് ചആങ്ങേത്തിനുള്ള കടമ്പനാട് പൗരാവലിയുടെ മെമെന്റോ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് രാധാകൃഷ്ണൻ നൽകി.
Follow us on :
More in Related News
Please select your location.