Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 10:39 IST
Share News :
മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പഠനോത്സവം "വിദ്യായനം 2025" കുട്ടികളുടെ മികവാർന്ന പ്രകടനങ്ങളോടെ സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ബഹുമാനപ്പെട്ട പി ടി എ പ്രസിഡണ്ട് മുസ്തഫ ചാലുപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ബഹുമാനപ്പെട്ട പ്രധാനാധ്യാപകൻ പ്രമോദ് അവുണ്ടി തറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻറ് മിസ് രിയ സൈഫുദ്ദീൻ മുഖ്യാഥിതിയായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ മണികണ്ഠൻ മാഷ്, എസ് എം സി ചെയർമാൻ എം എ ലത്തീഫ്, എം പി ടി എ പ്രസിഡണ്ട് സാബിറ മുസ്തഫ എന്നിവർ പരിപാടികൾക്ക് ആശംസകൾ അർപ്പിച്ചു. PTA എക്സിക്യുട്ടീവ് അംഗം റഷീദ്, റംല മുസ്തഫ, SMC അംഗം ഫൗസിയ എന്നിവർ പങ്കെടുന്ന ചടങ്ങിന് എസ് ആർ ജി കൺവീനർ പി കെ ശശികുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി കെ ജയദേവ് നന്ദിയും പറഞ്ഞു. ഒരോ വിഷയാടിസ്ഥാനത്തിലും
കുട്ടികളുടെ അറിവുകളും കഴിവുകളും പുറത്തെടുക്കുന്ന രീതിയിലുള്ള നിരവധി പരിപാടികളോടെ പഠനോത്സവം സമാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.