Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭഗവാൻ അയ്യപ്പൻ ഒരു ബൗദ്ധദേവൻ പുസ്തക പ്രകാശനം 15-ന് വള്ളിക്കുന്നിൽ

13 Jul 2025 20:59 IST

PALLIKKARA

Share News :

ചരിത്ര ഗവേഷകയും കാലടി സംസ്കൃത സർവ്വകലാശാല ശാല പയ്യന്നൂർ ക്യാമ്പസിലെ ഗസ്റ്റ് ലെക്ചറുമായ ഡോ. ഷിബി കെയുടെ രണ്ടാമത് പുസ്തകം ഭഗവാൻ അയ്യപ്പൻ ഒരു ബൗദ്ധദേവൻ 2025 ജൂലൈ 15 ന് വൈകുന്നേരം

അഞ്ചുമണിക്ക് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി

ഗോവിന്ദൻ മാസ്റ്റർ പ്രകാശം ചെയ്യും. തദവസരത്തിൽ സംഘാടകസമിതി ചെയർ മാൻ ഋഷികേഷ്കുമാർ പി അധ്യക്ഷത വഹിക്കും .പുരോഗമന കലാസാഹി ത്യ സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ട് ഡോക്ടർ ഉണ്ണി ആമപ്പാ റയ്ക്കൽ പുസ്തകം ഏറ്റുവാങ്ങുന്ന ചടങ്ങിൽ കോഴിക്കോട് സർവ്വകലാശാല ചരിത്ര വിഭാഗ പ്രൊഫ. ഡോ. പി ശിവദാസൻ പുസ്തകം പരിചയപ്പെടുത്തി സംസാരിക്കും. എഴുത്തുകാരനും ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി

അസിസ്റ്റൻറ് രജിസ്റ്റർ റിട്ടയേഡ് ഡോക്ടർ പ്രേമൻ തറവട്ടത്ത്,

സിപിഐഎം വള്ളിക്കുന്ന് ഏരിയ കമ്മറ്റി സെക്രട്ടറി ഇ നരേന്ദ്രദേവ്, വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. ഷൈലജ ടീച്ചർ എന്നിവർ അനുമോദന പ്രസംഗം നടത്തും.

ഓരോ കാലത്തെയും ചരിത്രരേഖകളിൽ എങ്ങനെയാണ് അയ്യപ്പനെ രേഖപ്പെടുത്തിയിരിക്കുന്നത് എന്നും അത് ഏത് സമൂഹത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും വിശകലനം ചെയ്യുന്ന വളരെ ലളിതമായ ചരിത്രരചന ശൈലിയാണ് ഡോക്ടർ ഷിബി പി ഈ പുസ്തകത്തിൽ ഉപയോഗിച്ചിരി ക്കുന്നത്. സത്യസന്ധവും സർഗാത്മകവുമായ ചരിത്രരചനയാണ് ഇവിടെ ആവിഷ്കരിക്കപ്പെടുന്നത്. പു.ക.സ.വള്ളിക്കുന്ന്'യൂണിറ്റ് സെക്രട്ടറി ഒ.മുരളീധരൻ സ്വാഗതം പറയുന്ന ചടങ്ങി ൽ പ്രസിഡണ്ട് അരുൺരാജ് സി നന്ദി പറയും

പത്രസമ്മേളനത്തിൽ ഹൃഷികേശ് കുമാർ . ഒ . മുരളീധരൻ, ഡോക്ടർ കെ ഷിബി പ്രേമൻ പരുത്തിക്കാട് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News