Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാഷണൽ സർവ്വീസ്സ് സ്ക്രീം സപ്തദിന സഹവാസ ക്യാമ്പ് തുടങ്ങി.

21 Dec 2024 20:10 IST

UNNICHEKKU .M

Share News :



കോഴിക്കോട് : ചാ ത്തമംഗലം ആർ ഇ സി ഗവ: വൊക്കേഷണൽഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് " പുനർജ്ജനി  

കൂഴക്കോട് എ യു പി സ്കൂളിൽ തുടക്കം കുറിച്ചു.എഴു പ്രോജക്ടുകളോട് കൂടി തുടക്കം കുറിച്ച ക്യാമ്പ് കുന്നമംഗലം എംഎൽഎ പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ അധ്യക്ഷത വഹിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ദീപ്തി യുക്യാമ്പ് വിശദീകരണം നടത്തി.കൂഴക്കോട് എ യു പി സ്കൂൾ പ്രധാന അധ്യാപകൻ മിധുൻ നാരായണൻ,

വി എച്ച് എസ് ഇ പിടിഎ പ്രസിഡണ്ട് കെ പി ലിനീഷ്, കൂഴക്കോട് എ യുപിസ്കൂൾ പ്രസിഡണ്ട് മധുകൽ, സ്വാഗതസംഘം കൺവീനർ പി.അനന്തൻഎന്നിവർ ആശംസകൾ നേർന്നു . സ്കൂൾ സീനിയർ അസിസ്റ്റൻ്റ് അഷ്റഫ് കെ പി, പി.ടി.എ വൈസ് പ്രസിഡണ്ട് രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഇൻചാർജ് ഡോ: റിയാദ് കളത്തിങ്കൽ സ്വാഗതവും വളണ്ടിയർ ലീഡർ കെ.എസ് ലിൻ്റ് നന്ദിയും പറഞ്ഞു. ക്യാമ്പ് പ്രോജക്ടുകൾ കൂടാതെ കൂഴക്കോട് ഉപാസന  ലൈബ്രറിയുടെ ഡിജിറ്റലൈസേഷൻ, കെഎംസിടി ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് എന്നിവയും നടത്തും.ക്യാമ്പ് ഡിസംബർ 27 ന് സമാപിക്കും

Follow us on :

More in Related News