Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജീവകാരുണ്ണ്യ പ്രവർത്തന രംഗത്ത് ചാവക്കാട് തിരുവത്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലാസിയോ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികം തിരുവത്ര ടി.എം.ഹാളിൽ വെച്ച് നടന്നു

18 Aug 2024 19:57 IST

MUKUNDAN

Share News :

ചാവക്കാട്:ജീവകാരുണ്ണ്യ പ്രവർത്തന രംഗത്ത് ചാവക്കാട് തിരുവത്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലാസിയോ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികം തിരുവത്ര ടി.എം.ഹാളിൽ വെച്ച് നടന്നു.പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പി.എം.എ.ഗഫൂർ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് പ്രസിഡന്റ് കെ.എ.നിഷാദ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പ്രദേശത്തെ വിരമിച്ച അധ്യാപകരെയും,ചാവക്കാട് നഗരസഭ ഹരിത കർമ്മസേന അംഗങ്ങളെയും,റാങ്ക് ജേതാക്കളെയും,സാമൂഹ്യ പ്രവർത്തകരെയും ആദരിച്ചു.ട്രസ്റ്റ് ഭാരവാഹികളായ വി.എ.നവാസ്,കെ.എച്ച്.ഷഫീക്,ടി.എം.ഷഫീക്,പി.എച്ച്.ഷാഹിന,സാമൂഹ്യപ്രവർത്തകൻ മനയത്ത് യൂസഫ് ഹാജി,ജിസിസി പ്രതിനിധി കെ.എച്ച്.അഷ്ഫാക് തുടങ്ങിയവർ സംസാരിച്ചു.ട്രസ്റ്റ് ജനറൽ സെക്രട്ടറി പി.എസ്.മുനീർ സ്വാഗതവും,ട്രഷറർ സി.കെ.രമേശ്‌ നന്ദി പറഞ്ഞു.


Follow us on :

More in Related News