Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2025 18:41 IST
Share News :
ചാവക്കാട് താലൂക്ക് ആശുപത്രിയിലെ എക്സ്-റേ യൂണിറ്റിന് തീപിടിച്ചു.ലക്ഷങ്ങളുടെ ഉപകരണങ്ങൾ കത്തി നശിച്ചു.ഇന്ന് രാവിലെ 8 മണിയോടുകൂടിയാണ് സംഭവം.എക്സ്-റേ യുണിറ്റിലെ എയർകണ്ടിഷൻ കമ്പ്രസർ യുണിറ്റിൽ ഉണ്ടായ ഷോർട് സർക്യക്യുട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് അഗ്നി ശമന സേനയുടെ പ്രാഥമിക നിഗമനം.സംഭവം നടക്കുന്ന സമയത്ത് റൂമിൽ ഉണ്ടായിരുന്ന എക്സ്-റേ അസിസ്റ്റന്റ് സ്റ്റാഫ് സുൽഫത്ത് സ്റ്റെബിലൈസറിൽ നിന്ന് തീ പടരുന്നത് കണ്ടതോടെ റൂമിൽ നിന്ന് ഇറങ്ങി ഓടുകയും,മറ്റ് സ്റ്റാഫുകളെ വിവരം അറിയിക്കുകയായുമായിരുന്നു.തുടർന്ന് ഗുരുവായൂർ അഗ്നി ശമന സേനയെ വിവരം അറിയിച്ചു.ഉടനെ ഫയർഫോഴ്സ് സംഘം എത്തുകയും തീ അണക്കുകയും ചെയ്തു.എക്സറെ യുണിറ്റ് കമ്പ്യു ട്ടർ പ്രിൻറ്റർ ബാറ്ററികൾ തുടങ്ങിയവ കത്തി നശിച്ചു.
Follow us on :
Tags:
More in Related News
Please select your location.