Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 19:32 IST
Share News :
പറവൂര്‍: നവചേതന സാംസ്‌കാരിക കൂട്ടായ്മയും സംഘമിത്ര ബുക്‌സും ചേര്‍ന്നൊരുക്കുന്ന സാംസ്‌കാരിക സദസ്സ് 27ന് വയലാര്‍ ദിനത്തില്‍ രാവിലെ 9.30ന് നോര്‍ത്ത് പറവൂരിലെ 'ഗ്രാന്റ് മുസ്സിരിസ്' (സിവില്‍ സ്റ്റേഷന് എതിര്‍വശം) നടക്കും. ചരിത്രത്തിന്റെ കടലാഴങ്ങള്‍ താണ്ടി കഴിഞ്ഞ പത്തുവര്‍ഷം 'കിഷോര്‍ മൗര്യ' നടത്തിയ പര്യവേഷണത്തിന്റെ പരിസമാപ്തി 'തിരിച്ചറിവിന്റെ ചാവ് രിമലകള്‍' എന്ന ചരിത്ര പുസ്തകം ഡോക്ടര്‍ അജയ് എസ് ശേഖര്‍ (അസ്സോസിയേറ്റ് പ്രൊഫസ്സര്‍, ഇംഗ്ലീഷ് വിഭാഗം, സംസ്‌കൃത സര്‍വ്വകലാശാല, കാലടി) പ്രകാശനം ചെയ്യും. എന്‍ എം പിയേഴ്‌സണ്‍ ആശാന്‍ പ്രഭാഷണം നടത്തും. ഷാജി നായരമ്പലം രചിച്ച ലക്ഷണമൊത്ത കാവ്യപുസ്തകം 'ഗുരുദേവഗീത' എന്ന കൃതിക്ക് ഇക്കൊല്ലത്തെ നവചേതന പുരസ്‌കാരം ഡോക്ടര്‍ എസ് പ്രിയ (മലയാള വിഭാഗം മേധാവി, സംസ്‌കൃത സര്‍വ്വകലാശാല കാലടി) സമര്‍പ്പിക്കും. ആര്‍ ശശികുമാര്‍ (സെക്രട്ടറി, എന്‍ ബി ത്രിവിക്രമന്‍ പിള്ള ഫൗണ്ടേഷന്‍, കൊല്ലം) വയലാര്‍ അനുസ്മരണം നടത്തും. അബ്ദുല്‍ സമദ്, മുവാറ്റുപുഴ അധ്യക്ഷത വഹിക്കും.പായിപ്രദമനന്‍, ലിസ്സിജോളി, സുജാത വാര്യര്‍, കെ പി ഗോവിന്ദന്‍, ഷാജി നായരമ്പലം, കിഷോര്‍ മൗര്യ എന്നിവര്‍ സംസാരിക്കും.
Follow us on :
Tags:
More in Related News
Please select your location.