Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഴുതയാറും വളഞ്ഞാങ്ങാനം വെള്ളച്ചാട്ടവും വൃത്തിയാക്കി

28 Mar 2025 07:34 IST

PEERMADE NEWS

Share News :




പീരുമേട്:


പീരുമേട് പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി അഴുതയാറും വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിന്റെ ഭാഗത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .

പഞ്ചായത്ത് അംഗങ്ങൾ ഹരിത കർമ്മ സേന അംഗങ്ങൾ പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

ഈ മാസം 29 ന് പീരുമേട് പഞ്ചായത്തിലെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കു ന്നതിൻ്റെ ഭാഗമായാണ് ശുചികരണം നടത്തിയത്. അഴുതയാറിൻ്റെ ഇരു വശങ്ങളും ജെ. സി. ബി ഉപയോഗിച്ച് വൃത്തിയാക്കി. ദേശീയ പാതയിലെ വിനോദ സഞ്ചാരികളുടെ പ്രധാന ഇടതാവളമായ വളഞ്ചാങ്കാനo വൃത്തിയാക്കുകയും ഇവിടം മനോഹരമാക്കുന്നതിൻ്റെ ഭാഗമായി പൂന്തോട്ടവും നിർമിക്കുമെന്ന് പ്രസിഡൻ്റ് ആർ.ദിനേശൻ അറിയിച്ചു.



Follow us on :

More in Related News