Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൽപ്പറ്റ നാരായണന് കൊയിലാണ്ടിയുടെ ആദരം

22 Sep 2024 16:04 IST

Preyesh kumar

Share News :

കൊയിലാണ്ടി: ഒരു വാക്ക് പല വാക്കാണെന്ന് ബോധ്യപ്പെടുത്തുന്ന രചനകളാണ് കൽപ്പറ്റ നാരായണൻ്റെതെന്നും, ഒരാളും ഉടനീളം അയാളല്ല എന്ന് കവിതയിൽ പറയുന്നന്നത് ഒരു രാഷ്ട്രീയ ആശയം കൂടിയാണെന്നും എഴുത്തുകാരനും പ്രഭാഷകനുമായ, സുനിൽ.പി. ഇളയിടം. കേരള സാഹിത്യ അക്കാഡമി പുരസ്കാരം നേടിയ കൽപ്പറ്റ നാരായണന് ശ്രദ്ധ സാമൂഹ്യ പാഠശാലയുടെ ,നേതൃത്വത്തിൽ നൽകിയ ആദരം പരിപാടി കൊയിലാണ്ടി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


വിജയരാഘവൻ ചേലിയ അധ്യക്ഷത വഹിച്ചു.വി.ടി.മുരളി ഉപഹാര സമർപ്പണം നടത്തി.പ്രശസ്ത നിരൂപകനും നോവലിസ്റ്റുമായ രാജേന്ദ്രൻ എടത്തുംകര, നിജേഷ് അരവിന്ദ്, ടി.ടി.ഇസ്മയിൽ, അജയ് ആവള, നഗരസഭാ മുൻ അധ്യക്ഷ കെ.ഗാന്ത, സത്യചന്ദ്രൻ പൊയിൽക്കാവ്, യു.കെ.രാഘവൻ, മോഹനൻ നടുവത്തൂർ, എൻ.വി.ബിജു, ഡോ.കെ.ഗോപിനാഥ്, എൻ.കെ.മുരളി, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.മണിദാസ് കോഴിക്കോട് മുഹബത്ത് എന്നിവർ അവതരിപ്പിച്ച കൽപ്പറ്റ നാരായണൻ്റെ ഒരു പുക കൂടി എന്ന കവിതയുടെ തിയറ്റർ ആവിഷ്കാരവും വേദിയിൽ അരങ്ങേറി.


Follow us on :

Tags:

More in Related News