Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2024 14:44 IST
Share News :
,മേപ്പയ്യൂർ: വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും അപകട കെണിയായി മാറിയ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് വി ഇ എം യു പി സ്കൂളിൽ നടന്ന മാതൃ സംഗമ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്കൂളിന് സമീപത്തുള്ള പ്രധാന പാതയിലാണ് മഴ പെയ്താതാൽ വെള്ളക്കെട്ട് മൂലം കുട്ടികൾക്കും കാൽനടയാത്രക്കാർക്കും ദുരിതം അനുഭവപ്പെടുന്നത്. നിരവധിതവണ പരാതികൾ നൽകിയിട്ടും ഇതിനൊരു പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
പ്രശസ്ത കവിയും പ്രഭാഷകനും അധ്യാപക അവാർഡ് ജേതാവുമായ കെ .ടി. രാധാകൃഷ്ണൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടന്നു. പുതിയ എം പി ടി എ ഭാരവാഹികളായി സ്നേഹാ സുധാകരൻ (ചെയർപേഴ്സൺ), വിജില, ഷംന (വൈസ് ചെയർമാൻമാർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
എം പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് പ്രധാന അധ്യാപകൻ ഐ .എം .കലേഷ് സ്വാഗതം പറഞ്ഞു. കെ .കെ. വിനോദൻ, സിറാജുദ്ദീൻ എ ടി സി, ലിൻസ, കെ.നാസിബ് ,മനോജ് എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.