Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.ഇ.ഒ ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം

17 Nov 2024 20:30 IST

enlight media

Share News :

മലപ്പുറം:രാജ്യത്തിന്‍റെ സമ്പത്ത് ഘടനയില്‍ സഹകരണ മേഖലയുടെ പങ്ക് വലുതാണെന്ന് പ്രതിപക്ഷ ഉപ നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും കേരളത്തിലെ സഹകരണ മേഖല ലോകത്തിന് തന്നെ മാത്യകയാണെന്നും അദ്ധേഹം പറഞ്ഞു. ''അവകാശ പോരാട്ടങ്ങളിലൂടെ അഭിമാനവര്‍ഷങ്ങള്‍'' എന്ന പ്രമേയത്തില്‍ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) ജില്ലാ സമ്മേളനം മലപ്പുറം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

സര്‍വ്വീസില്‍ നിന്നൂം വിരമിച്ച സംസ്ഥാന ഭാരവാഹികളായ പൊന്‍പാറ കോയക്കുട്ടി, പി.ശശികുമാര്‍ എന്നിവര്‍ക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കുഞ്ഞാലിക്കുട്ടി നല്‍കി.

സര്‍ഗം ജില്ലാ തല രചന മത്സരങ്ങളിലെ വിജയികള്‍ക്ക് സി.ഇ.ഒ സംസ്ഥാന പ്രസിഡന്‍റ്

പി.ഉബൈദുള്ള എം.എല്‍.എ ഉപഹാരം നല്‍കി. കേരള സര്‍വ്വീസ് റൂളും സഹകരണ ചട്ടം ഭേദഗതിയും എന്ന വിഷയത്തില്‍ റിട്ട സഹകരണ വകുപ്പ് അഡി രജിസ്ട്രാര്‍ നൗഷാദ് അരിക്കോട് ക്ലാസെടുത്തു.

ജില്ലാ പ്രസിഡന്‍റ് മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി.


സി.ഇ.ഒ സംസ്ഥാന ഭാരവാഹികളായ ഹാരിസ്ആമിയന്‍,എന്‍.അലവി, സി.എച്ച്.മുഹമ്മദ് മുസ്തഫ അന്‍വര്‍ താനാളൂര്‍, കെ.കുഞ്ഞിമുഹമ്മദ് ജില്ലാ ജന സെക്രട്ടറി അനീസ് കൂരിയാടന്‍,ട്രഷറര്‍ വി.പി.അബ്ദുല്‍ ജബാര്‍,നൗഷാദ് പുളിക്കല്‍,ഹുസൈന്‍ ഊരകം, ടി.യു.ഉമ്മര്‍, എം.ജുമൈലത്ത്,ജബാര്‍ പള്ളിക്കല്‍, സാലിഹ് മാടമ്പി,ഫസ്ലുറഹ്മാന്‍ പോന്‍മുണ്ടം, വി.എന്‍.ലൈല, ഉസ്മാന്‍ തെക്കത്ത്, ടി.പി.ഇബ്രാഹീം, കെ.അബ്ദുല്‍ അസീസ്, റിയാസ് വഴിക്കവ്, എംകെ.മുഹമ്മദ് നിയാസ്, ടി.പി.നജ്മുദ്ധീന്‍, വി.കെ., സുബൈദ, കെ.പി. ജൽസീമിയ, പി.എം.ജാഫര്‍, പി.മുസ്തഫ, ശാഫി പരി, അബ്ദുല്‍ അസീസ് മങ്കട, റിയാസ് പാറക്കല്‍,ഷറഫുദ്ധീന്‍ വട്ടക്കുളം,പി.അക്ക്ബര്‍ അലി, കെ.ടീ.മുജീബ്,സെമീര്‍ ഹുസൈന്‍ കോട്ടക്കല്‍,ഇ.സി.സിദ്ധീഖ്, ടി.നിയാസ് ബാബു, അന്‍വര്‍ നാലകത്ത്, സിറാജ് പത്തില്‍, റംല വാക്യത്ത്,ബേബി വഹീദ പ്രസംഗിച്ചു.


സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കണം :സി.ഇ.ഒ


സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സഹകരണ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളില്‍ ആ സ്ഥാപനത്തിന്‍റെ പേര് വെക്കരുതെന്ന സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ് ആശങ്ക യുളവാക്കുന്നതാണെന്നും ദുരുപയോഗത്തിന് ഹേതു വാകുന്നതാണെന്നും ഉത്തരവ് പുന പരിശാധിക്കണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു

Follow us on :

More in Related News