Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുരന്തമുഖത്ത് വനിതകളുടെ സേവനം കാലഘട്ടത്തിൻ്റെ ആവശ്യം: അഡ്വ:പി. കുൽസു

19 Sep 2024 19:18 IST

Preyesh kumar

Share News :

മേപ്പയ്യൂർ: ദുരന്തമുഖത്ത് വനിതാ സന്നദ്ധ സേനാംഗങ്ങളുടെ സേവനം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും ഇക്കാര്യം വയനാട് ഉൾപെടെയുള്ള ദുരിത മേഖലകളിൽ ബോധ്യപ്പെട്ടതാണെന്നും വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി .കുത്സു പറഞ്ഞു. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് സന്നദ്ധ സേന വളണ്ടിയർ പരിശീലന ക്യാമ്പ് മേപ്പയ്യൂർ ടി.കെ കൺവൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത് അധ്യക്ഷയായി. ജില്ലാ വനിതാ ലീഗ് പ്രസിഡന്റ്‌ എ. ആമിന ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഫീദ തസ്‌നി വിഷയമവതരിപ്പിച്ചു. ജില്ലാ ലീഗ് വൈസ് പ്രസിഡൻ്റ് എസ്. പി. കുഞ്ഞമ്മദ് ,സെക്രട്ടറി സി. പി. എ. അസീസ്, ഹരിത ജില്ലാ ജന.സെക്രട്ടറി റീമ മറിയം, ആർ. കെ. മുനീർ, ടി.കെ എ. ലത്തീഫ് , എം. കെ. സി. കുട്ട്യാലി ,സൗഫി താഴെക്കണ്ടി, വഹീദ പാറേമ്മൽ, വി.പി .റിയാസ് സലാം, പുതുക്കുടി അബ്ദുറഹ്മാൻ, ശിഹാബ് കന്നാട്ടി, എം. എം. അഷ്‌റഫ്‌ , സൽമ നൻ മനക്കണ്ടി, കെ.. ആയിഷ , കെ.പി. റസാഖ്, പി. കെ. റഹീം, സക്കീന എ. വി ,ആയിഷ എം.എം, സീനത്ത് തറമ്മൽ, ഫാത്തിമത്ത് സുഹറ, സാബിറ കീഴരിയൂർ , സീനത്ത് വടക്കയിൽ, പി .കുഞ്ഞയിഷ എന്നിവർ

സംസാരിച്ചു.ശംസുദ്ധീൻ, സൗദ ബീവി, സഈദ് അയനിക്കൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


ഫസ്റ്റ് എയ്ഡ്, പാലിയറ്റീവ്, ട്രോമ കെയർ പരിശീലനം, കൗൺസിലിംഗ്, മ്യതദേഹ പരിപാലനം,വർക്ക് ഔട്ട് എന്നിവയിൽ ക്ലാസ് നൽകി നിരന്തര പരിശീലനത്തിലൂടെ ഊർജസ്വലരും സേവന സന്നദ്ധരുമായ വളണ്ടിയർ ടീമിനെ രൂപപ്പെടുത്തുകയാണ് ട്രൈനിംഗ് ക്യാമ്പിൻ്റെ ലക്ഷ്യം.തുടർ പരിശീലനം പൂർത്തിയാക്കുന്നതോടു കൂടി വളണ്ടിയർ ടീമിന് പ്രത്യേക എംബ്ലം, പേര് ,യൂണീഫോം എന്നിവ നൽകി ഒരു പ്രൊഫഷണൽ ടീമിനെ സജ്ജമാക്കും.

Follow us on :

Tags:

More in Related News