Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Feb 2025 19:12 IST
Share News :
കോഴിക്കോട് കോർപ്പറേഷന്റെ കീഴിലുള്ള മാങ്കാവ് മിനി സ്റ്റേഡിയം വിപുലീകരണത്തിനായി അക്വാർ ചെയ്ത സ്ഥലം സ്വകാര്യ വ്യക്തി കയ്യേറി കെട്ടിട നിർമ്മാണത്തിനായി ശ്രമിക്കുന്നതിനെതിരായും ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി വന്നിട്ട് ആറുമാസമായിട്ടും സ്ഥലം കൈവശപ്പെടുത്താനോ മൈതാന വിപുലീകരണം നടപ്പിലാക്കാനോ തയ്യാറാകാത്ത കോഴിക്കോട് കോർപ്പറേഷന്റെ അനാസ്ഥയ്ക്കെതിരായി ചൊവ്വാഴ്ച വൈകുന്നേരം 3:00 മണിക്ക് കോഴിക്കോട് കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ജനകീയ ധർണ നടത്തി. ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പ്രൊഫസർ ബഷീർ മണലൊടി സ്വാഗതവും മാങ്കാവ് പുഴ സംരക്ഷണ സമിതി പ്രസിഡണ്ട് ഷഹീർ അലി അധ്യക്ഷതയും വഹിച്ചു സാമൂഹിക പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. പഴയകാല സംസ്ഥാന താരങ്ങളായ സിപിഎം അബ്ദുൽ റഷീദ്, ബാബു സി കെ വി അഹമ്മദ് കോയ, ബാലൻ തുടങ്ങിയ നിരവധി പഴയകാല കളിക്കാർ ധർണയ്ക്ക് നേതൃത്വം നൽകി. ജനതാദൾ ജില്ലാ കമ്മിറ്റിയംഗം അസീസ് മണലൊടി iumlപ്രസിഡൻറ് അബ്ദുൽസത്താർ, പൗരസമിതി സെക്രട്ടറി കെ സുരേന്ദ്രൻ ദയാനന്ദൻ പ്രസിഡണ്ട് ലുനാ മാങ്കാവ് എന്നിവർ സംസാരിച്ചു
Follow us on :
More in Related News
Please select your location.