20 Aug 2024 15:44 IST
- MUKUNDAN
Share News :
ചാവക്കാട്:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ ബ്ലാങ്ങാട് ശാഖയുടെ നേതൃത്വത്തിൽ 170-ആം ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു.ബ്ലാങ്ങാട് ശാഖ ഗുരുമന്ദിരത്തിൽ ഗുരുപൂജ,പതാക ഉയർത്തൽ,മധുരപലഹാര വിതരണം,എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകളിൽ ഫുൾ എപ്ലസ് കിട്ടിയ വിദ്യാർത്ഥികൾക്ക് സമ്മാനദാനവും നടത്തി.യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.ഷൺമുഖൻ ഭദ്രദീപം തെളിയിച്ചു.ശാഖ പ്രസിഡൻ്റ് കെ.എ.വേലായുധൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സി.എ.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.രമണി ഷൺമുഖൻ,സി.കെ.സോമൻ,എം.വി.പ്രകാശൻ,ലളിതാ രാജീവ്,പ്രസന്നൻ വലിയപറമ്പിൽ,സി.വി.രാജീവ്,ജിതേഷ് പൊന്നരാശ്ശേരി എന്നിവർ പങ്കെടുത്തു.ഗുരു പൂജക്ക് അരുൺ ശാന്തി പണിക്കശ്ശേരി മുഖ്യകാർമ്മികത്വം വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.