Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനകീയ ആരോഗ്യ കേന്ദ്രം ആക്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

22 Apr 2025 16:54 IST

Asharaf KP

Share News :



 നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്തിലെ ഉരുപ്പുള്ളകാവിൽ സ്ഥിതി ചെയ്യുന്ന താഴെ നരിപ്പറ്റ ജനകീയ ആരോഗ്യ കേന്ദ്രം സാമൂഹ്യദ്രോഹികൾ ആക്രമിച്ച് കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയും ദേശീയ ആരോഗ്യ പരിപാടികളുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് നൽകുവാനായി സെന്ററിൽ സൂക്ഷിച്ചിട്ടുള്ള മരുന്നുകളും, ലാബ് പരിശോധനകൾക്കായിട്ടുള്ള ടെസ്റ്റ് കിറ്റുകളും നശിപ്പിച്ചതിൽ നരിപ്പറ്റ കുടുംബ ആരോഗ്യ കേന്ദ്രം സ്റ്റാഫ് വെൽഫെയർ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.  


 എട്ട് ആരോഗ്യ പ്രവർത്തകരിൽ എഴുപേരും വനിതകൾ ആയിട്ടുള്ള കേന്ദ്രത്തിൽ ജോലി ചെയ്യുവാൻ സുരക്ഷിതമായ സാഹചര്യമൊരുക്കണമെന്നും കുറ്റവാളികളെ ഉടൻതന്നെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോ.ഷാരോൺ.എം.എ, ഡോ.പ്രദോഷ് കുമാർ.എം, ഡോ.സുഹാദ്.എച്ച്.എസ്, സന്തോഷ് കുമാർ എം.എസ്, മായ.കെഎസ്, അഖിലേഷ്.ബി.എഫ്, അക്ഷയ്കാന്ത്.വി, ദീപ.സി.ബാനു, പ്രകാശ്.എം.കെ, പ്രമോദ് കുനിയിൽ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News