Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദയാപുരം വിശ്രാമം പണിക്കാരുടെ തോപ്പ് ഉദ്ഘാടനം ചെയ്തു.

08 Jul 2024 21:57 IST

UNNICHEKKU .M

Share News :

മുക്കം: ദയാപുരം വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രത്തിൻ്റെ നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പണിക്കാരുടെ അദ്ധ്വാനത്തെ ഓർമ്മിക്കാനായി നിർമ്മിച്ച “വിശ്രാമം-പണിക്കാരുടെ തോപ്പ്” ഉദ്ഘാടനം 36 വർഷമായി കാമ്പസിനെ പരിപാലിക്കുന്നതിനു നേതൃത്വം നൽകുന്ന കെ.ടി. അബ്ദുറഹിമാൻ മെസ്സ്, തോട്ടം, ക്ലീനിംഗ് ജീവനക്കാരെ പ്രതിനിധീകരിച്ച് ഉദ്ഘാടനം ചെയ്തു. ഡേ ാ. എം എം ബഷീർ അധ്യക്ഷത വഹിച്ചു. മുന്നോടിയായി മരക്കാർ ഹാളിൽ നടന്ന ചർച്ചയിൽ ശിൽപികളായ രഘുനാഥൻ, കെ.കെ. സുധീഷ്, നടനും സംവിധായകനുമായ സിദ്ധാർത്ഥ് ശിവ, കലാവിമർശകരും തിരുവനന്തപുരം ഫൈൻആർട്സ് കോളേജ് അധ്യാപകരുമായ പ്രീതി ജോസഫ്, നക്വാഷ് എന്നിവർ കല, അധ്വാനം, മൂല്യങ്ങളുടെ സ്വാംശീകരണം എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു. ചടങ്ങിൽ ആർട്ടിസ്റ്റിക് ഹെഡ് കെ.എൽ ലിയോണിനും ശിൽപി സനംനാരായണനും ദയാപുരം പേട്രൻ സി.ടി. അബ്ദുറഹീം ഉപഹാരം നൽകി. ദയാപുരം ജീവനക്കാരോട് കാണിക്കേണ്ട കൃതജ്ഞതാഭരിതമായ മനോഭാവത്തെപ്പറ്റിയും അധ്വാനത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി സമൂഹത്തിൽ ഉണ്ടാക്കേണ്ട അവബോധത്തെപ്പറ്റിയും സി.ടി. അബ്ദുറഹീം തൻ്റെ പ്രഖ്യാപനത്തിൽ ഓർമ്മിപ്പിച്ചു. പ്രൊജക്ട് ലീഡ് എൻ.പി. ആഷ് ലി ആശയവും പദ്ധതിയും വേദിയിൽ അവതരിപ്പിച്ചു. ദയാപുരം റസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ പി. ജ്യോതി സ്വാഗതവും ദയാപുരം ആർട്സ് ആൻ്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിമ്മി ജോൺ നന്ദിയും പറഞ്ഞു.

Follow us on :

More in Related News