Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുതിർന്ന പ്രവാസികളെ ആദരിക്കലും,മെമ്പർഷിപ് ക്യാമ്പയി‍ൻ ഏരിയതല ഉദ്ഘാടനവും നടന്നു

23 Oct 2024 21:27 IST

MUKUNDAN

Share News :

ചാവക്കാട്:കേരള പ്രവാസി സംഘം മെമ്പർഷിപ് ക്യാമ്പയി‍ൻ ചാവക്കാട് ഏരിയ തല ഉദ്ഘാടനം അണ്ടത്തോട് വി.പി.മാമു കൺവെൻഷൻ ഹാളിൽ വെച്ച് നടന്നു.പുന്നയൂർകുളം മേഖല സെക്രട്ടറി പി.എസ്.അലി സ്വാഗതം ആശംസിച്ച യോഗത്തിൽ കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ പ്രസിഡന്റ്‌ അബ്ദുൾ റസാഖ് അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര മേഖലയിലെ മുതിർന്ന പ്രവാസിയായ മുഹമ്മദാലി മുടപ്പന് മെമ്പർഷിപ് നൽകി മെമ്പർഷിപ്പ് ഉദ്ഘാടനം നിർവഹിച്ചു.ലോഞ്ചിൽ യാത്ര ചെയ്ത് പ്രവാസ ജീവിതം ആരംഭിച്ച പുന്നയൂർക്കുളം മേഖലയിലെ മുതിർന്ന പ്രവാസികളായ കുഞ്ഞിമോൻ കോട്ടത്തായിൽ,ഖാലിദ് കോട്ടത്തായിൽ,കുഞ്ഞിമോൻ പുറ്റിയങ്ങോട്ടേൽ,അബൂബക്കർ പറയംപറമ്പിൽ എന്നിവരെ ആദരിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗം ശാലിനി രാമകൃഷ്ണൻ,ജില്ലാ കമ്മിറ്റി അംഗം ഷെരിഫ് തളികശ്ശേരി,ഏരിയ വൈസ് പ്രസിഡന്റ്‌ വത്സൻ കളത്തിൽ,ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുള്ളകുട്ടി,എൻ.ആർ.സിദ്ധാർത്ഥൻ,പുന്നയൂർകുളം ഈസ്റ്റ്‌,പുന്നയൂർ നോർത്ത് മേഖല ഭാരവാഹികൾ,കമ്മിറ്റി അംഗങ്ങൾ,പുന്നയൂർകുളം മേഖല,യൂണിറ്റ് അംഗങ്ങൾ തുടങ്ങിയർ പങ്കെടുത്തു.ഏരിയ ട്രഷറർ പി.എ.യഹിയ നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News