Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2025 19:29 IST
Share News :
മമ്പാട് : ഗാന്ധിജിയും ശ്രീ നാരായണ ഗുരുവും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ നൂറാം വാർഷിക സ്മരണ പുതുക്കി മമ്പാട് എം. ഇ. എസ്. കോളേജ് ചരിത്ര വിഭാഗം തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ സത്യപാത്ത് പ്രിൻസിപ്പൽ ഡോ. മൻസൂർ അലി. പി. പി. പ്രകാശനം ചെയ്തു. മാഗസിൻ എഡിറ്റർ ഫാത്തിമ. കെ. എ., അസിസ്റ്റന്റ് എഡിറ്റർ ആലാ അബ്ദുസമദ് എന്നിവർ ആനുകാലിക ലോകത്തിൽ ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തിയെ കുറിച്ച് സംസാരിച്ചു.
തുടർന്ന് നടന്ന ഓപ്പൺ ഫോറത്തിൽ ഗാന്ധിയൻ ആശയങ്ങളുടെ ക്രിയാത്മകതയെ കുറിച്ച് വിശകലനം ചെയ്തു. ചരിത്ര വിഭാഗം മേധാവി ഡോ. ഒ. പി. സലാഹുദ്ധീൻ, അബ്ദുൾ നാസർ യു, ബാലസുബ്രഹ്മണ്യൻ യു, ഡോ. ശിഹാബ്. പി, ഡോ. മൻസൂർ അമീൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.