Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിമൻ ഇന്ത്യ മൂവ്മെൻ്റ് വനിത സംഗമം നടത്തി. '

22 Oct 2024 17:39 IST

UNNICHEKKU .M

Share News :

മുക്കം : “സ്ത്രീ സുരക്ഷ. സാമൂഹിക ഉത്തരവാദിത്തം” എന്ന തലക്കെട്ടിൽ വിമൻ ഇന്ത്യ മൂവ്മെന്റ് (WIM) 2024 ഒക്ടോബർ 2 മുതൽ ഡിസംബർ 2 വരെ നടത്തുന്ന ദേശീയ കാംപയിന്റെ ഭാഗമായി കൊടുവള്ളി മണ്ഡലം കമ്മിറ്റി വനിതാ സംഗമം സംഘടിപ്പിച്ചു . താമരശ്ശേരിയിലെ കാരാടി വാവാട് ഉസ്താദ് ഓഡിറ്റോറിയത്തിൽ നടന്ന വനിതാ സംഗമം വിമൻ ഇന്ത്യ മൂവ്മെന്റ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് റംഷീന ജലീൽ ഉദ്ഘാടനം ചെയ്‌തു. വിമൻ ഇന്ത്യ മൂവ്മെന്റ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് നജ്മ ടി.വി അധ്യക്ഷത വഹിച്ചു. എസ്‌ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട്‌ മുസ്‌തഫ കൊമ്മേരി, വിമൻ ഇന്ത്യ മുവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ഷബ്‌ന ടി.പി, മണ്ഡലം സെക്രട്ടറി ജാസ്മിത, എസ്‌ഡിപി ഐ കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് ടിപി യുസുഫ്, റസാഖ്‌ കാരന്തൂർ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News