Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ.സി. സി ദശവാർഷികാഘോഷം

04 Oct 2024 10:46 IST

- Preyesh kumar

Share News :

പേരാമ്പ്ര : ഇന്ദിരാഗാന്ധി കൾച്ചറൽ സെന്റർ ചങ്ങരോത്ത് ,ദശവാർഷികാഘോഷം പേരാമ്പ്രയിൽ ഡി.സി.സി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്രമോദ് മുഖ്യാതിഥിയായി പങ്കെടുത്തു. നാടക പ്രവർത്തകരായ രാജൻ തിരുവോത്ത്, മുഹമ്മദ് പേരാമ്പ്ര എന്നിവരെ ചടങ്ങിൽ ആദരിച്ചു


ഐ.സി. സി പ്രസിഡൻ്റ് സി.എച്ച്. സനൂപ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. . നിജേഷ് അരവിന്ദ് , കെ. മധുകൃഷ്ണൻ, കാവിൽ .പി. മാധവൻ , ഹരീന്ദ്രൻ വാഴയിൽ, നിധീഷ് എൻ.എസ് , മുല്ലപ്പള്ളി അശോകൻ, പി.ശ്രീജിത്ത് , പി.കെ. കൃഷ്ണദാസ്, പി.പുഷ്പരാജൻ ,മാളിക്കണ്ടി അഷറഫ്' ,അരുൺ പെരുമന എന്നിവർ സംസാരിച്ചു.

തുടർന്ന് ഹേമന്ത് കുമാർ രചനയും മനോജ് ഇരുളം സംവിധാനവും നിർവ്വഹിച്ച്. സി. ആർ മഹേഷ് എംഎൽ.എ നിർമ്മിച്ച തിരുവനന്ത പുരം സാഹിതി തിയേറ്റേഴ്സിന്റെ മുച്ചീട്ട് കളിക്കാരന്റെ മകൾ നാടക പ്രദർശനവും നടന്നു. മികച്ച നിലവാരം പൂലർത്തിയ നാടകത്തിന് വൻ ജനാവലിയാണ് സാക്ഷിയായത്.

Follow us on :

Tags:

More in Related News