Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jan 2025 16:45 IST
Share News :
കൊണ്ടോട്ടി: പാസ്‌ക് കൊണ്ടോട്ടി റൂബി ജൂബിലിയോടനുബന്ധിച്ച് അപെക്സ് കോച്ചിങ് ഹബുമായി സഹകരിച്ച് നടത്തിയ പി.എസ്.സി പരീക്ഷാ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു ഉദ്‌ഘാടനം ചെയ്തു. മത്സര പരീക്ഷ പരിശീലകൻ നൗഷാദ് അരീക്കോട്, പി. യാസർ, കെ. ഹാരിസ് എന്നിവർ പരിശീലന ക്ലാസുകളെടുത്തു.
പാസ്‌ക് വൈസ് പ്രസിഡന്റ് പി.എസ് മനോജ് കുമാർ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി കൊണ്ടോട്ടി യൂണിറ്റ് സെക്രട്ടറി ചുണ്ടക്കാടൻ അനീഷ്, കോ ഓപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പൽ പി.ഇ ഫിറോസ്, ടി.പി ജരീർ എന്നിവർ സംസാരിച്ചു. മെഹർ മൻസൂർ സ്വാഗതവും മുസ്‌ലിയാരകത്ത് സലാം മാസ്റ്റർ നന്ദിയും പറഞ്ഞു. മഹ്‌മൂദ് നെച്ചിമണ്ണിൽ, മുജീബ് കുമ്മാളി, പി.പി സാജിദുറഹ്‌മാൻ, മുജീബ് ചേക്കുമരക്കാരകത്ത് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: പാസ്‌ക് കൊണ്ടോട്ടി റൂബി ജൂബിലിയോടനുബന്ധിച്ച് അപെക്സ് കോച്ചിങ് ഹബുമായി സഹകരിച്ച് നടത്തിയ പി.എസ്.സി പരീക്ഷാ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബിന്ദു ഉദ്‌ഘാടനം ചെയ്യുന്നു
Follow us on :
Tags:
More in Related News
Please select your location.