Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പതിനാറുകാരിയെ അതി സാഹസികമായി രക്ഷപ്പെടുത്തിയ യുവാക്കളെ ആദരിച്ചു

27 Jan 2025 19:23 IST

ജേർണലിസ്റ്റ്

Share News :



കാഞ്ഞാര്‍: മലങ്കര ജലാശയത്തിലേക്ക്  ചാടിയ പതിനാറുകാരിയെ അതി സാഹസികമായി രക്ഷപ്പെടുത്തിയ യുവാക്കളെ കുടയത്തൂര്‍ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. അഞ്ചിരി പാലപ്പിള്ളില്‍ പുത്തന്‍പുരയ്ക്കല്‍ സച്ചിന്‍ പി. സുരേന്ദ്രന്‍, കോളപ്ര 

പേരുശേരില്‍ അഖില്‍ പി. ശ്രീധരന്‍ എന്നിവരെയാണ് ആദരിച്ചത്. അനുമോദന യോഗം കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.എന്‍. ഷിയാസ് ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് അംഗങ്ങളായ ആഞ്ജലീന സിജോ, ശ്രീജിത്ത്. സി എസ്. പുഷ്പവിജയന്‍, ഷീബ ചന്ദ്രശേഖരപിള്ള, സുജ ചന്ദ്രശേഖരന്‍, ബിന്ദു സുധാകരന്‍, നസിയ ഫൈസല്‍, ലത ജോസ്, ആശ റോജി, പഞ്ചായത്ത് സെക്രട്ടറി രഞ്ജിത് ബിജു കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


Follow us on :

More in Related News