Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താലൂക്ക് സപ്ലൈഓഫീസിനു മുൻപിൽ ധർണ്ണാ സമരം നടത്തി

19 Nov 2024 18:49 IST

PEERMADE NEWS

Share News :

പീരുമേട് :


റേഷൻ വ്യാപാരികൾ പീരുമേട് താലൂക്ക് സപ്ലൈഓഫീസിനു മുൻപിൽ ധർണ്ണാ സമരം നടത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് റേഷൻ ഡീലേഴ്സ് അസോസിയേഷൻ കുട്ടിക്കാനം

താലൂക്ക് സപ്ലൈഓഫീസിനു മുൻപിൽ ധർണ്ണാ സമരം നടത്തി.

ഓൾ ഇന്ത്യാ റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോസ് അഴകംബ്രയിൽ ഉത്ഘാടനം ചെയ്തു. റേഷൻ കടകളുടെ 

വേതനപാക്കേജ് പരിഷ്കരിക്കാത്തതും കിറ്റ് കമ്മീഷൻ അനുവദിക്കാത്തതും മണ്ണെണ്ണ വാതിൽപ്പടി വിതരണം നടക്കാത്തതുംഉത്സവബത്ത അനുവദിക്കാത്തതുകൊണ്ടും കേരളത്തിലെ 16260 ഓളം റേഷൻ വ്യാപാരികൾ പ്രതിസന്ധി നേരിടുകയാണ് റേഷൻ വ്യാപാരികളുടെ ഈ ആവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംയുക്ത കോർഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ നടത്തിവരുന്ന ധർണ്ണാസമരങ്ങളുടെ ഭാഗമായാണ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംയുക്ത കോഡിനേഷൻ പീരുമേട് താലൂക്കിന്റെ നേതൃത്വത്തിൽ . കുട്ടിക്കാനത്തെ പീരുമേട് താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ ധർണ്ണ സമരം സംഘടിപ്പിച്ചത് . 

 സമരത്തിൽ കേരള റേഷൻ എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് എസ്. സദാശിവൻ അധ്യക്ഷത വഹിച്ചു. പി .എ അബ്ദുൽ റഷീദ് ലിൻസി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു

Follow us on :

More in Related News