Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2024 18:02 IST
Share News :
ചാവക്കാട്:പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭദ്രകാളിക്ക് ദേശഗുരുതിയും,പൂമൂടലും,ഭഗവതി കളവും ഭക്തിസാന്ദ്രമായി നടന്നു.ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഡോ.ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു.പ്രശസ്ത കളം പാട്ട് കലാകാരൻ അടാട്ട് പീതാംബരൻ ആൻഡ് പാർട്ടിയുടെ കാർമ്മികത്വത്തിൽ ഭഗവതി കളവും,കളംപാട്ടും,ദേവിദർശനവും ഉണ്ടായിരുന്നു.ജ്യോത്സ്യ വിധിപ്രകാരം കഴിഞ്ഞ മെയ് പത്തിനാണ് ഭദ്രകാളിക്ക് ശ്രീകോവിൽ പണിത് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതരിപ്പാട് പ്രതിഷ്ഠ നടത്തിയത്.പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യക്ഷേത്ര നിർമ്മാണ യഞ്ജം ആരംഭിച്ച് കാൽ നൂറ്റാണ്ടു പിന്നിട്ടു.തിടപ്പിള്ളിയുടെയും ചുറ്റമ്പലത്തിൻ്റെയും പണി പുരോഗമിച്ചു വരികയാണെന്ന് ഭാരവാഹികൾ പറഞ്ഞു.ക്ഷേത്രം രക്ഷാധികാരി മോഹൻദാസ് ചേലനാട്ട്,പ്രസിഡൻറ് പി.യതീന്ദ്രദാസ്,ജനറൽ സെക്രട്ടറി വി.പ്രേംകുമാർ,വൈസ് പ്രസിഡന്റ് വി.എ.സിദ്ധാർത്ഥൻ,സെക്രട്ടറിമാരായ ഇ.വി.ശശി,പി.സി.വേലായുധൻ,മറ്റും സി.എസ്.ദിവാകരൻ,കെ.എസ്.സന്ദീപ്,സി.കെ.ബാലകൃഷ്ണൻ,എം.ബി.സുധീർ,എം.ടി.ബാബു,വി.സി.ജിമീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.