Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നേത്ര പരിശോധനാ ക്യാമ്പ്

29 Jul 2024 20:41 IST

Preyesh kumar

Share News :

ഉള്ളിയേരി : കഴിഞ്ഞ 36 വർഷമായി സന്നദ്ധ സേവന രംഗത്തും കലാ സാംസ്‌കാരിക രംഗത്തും മുന്നിട്ട് നിൽക്കുന്ന ഫൈറ്റേഴ്‌സ് നാറാത്തിന്റെയും വി ട്രസ്റ്റ് കണ്ണാശുപത്രിയുടെയും നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധനയും തിമിര നിര്‍ണ്ണയ ക്യാമ്പും ജൂലായ് 28 ന് ഞായറാഴ്ച കാലത്ത് 10 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ നാറാത്ത്  ഫൈറ്റേഴ്‌സ് ഹാളില്‍ വെച്ച് നടന്നു.


  നൂറു കണക്കിന് പ്രദേശവാസികൾക്ക് ഉപകാരപ്രദമായി തീർന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഉള്ളിയേരി പഞ്ചായത്ത്‌ വൈ.പ്രസിഡന്റ് എൻ.എം. ബലരാമൻ മാസ്റ്റർ നിർവ്വഹിച്ചു. ഫൈറ്റേഴ്സ് ക്ലബ്‌ സെക്രട്ടറി സുജിത്ത് അരീക്കുഴി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫൈറ്റേഴ്സ് വൈ.പ്രസിഡന്റ് എസ്.എൻ.രാകേഷ് , ഉള്ളിയേരി പഞ്ചായത്ത്‌ പത്താം വാർഡ് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ, ഫൈറ്റേഴ്സ് വനിത പ്രസിഡന്റ് ചിത്ര ,ഡോ.. സുബിൻ , ക്ലബ്‌ ട്രറഷർ സതീഷ് കുമാർ ഈങ്ങയിൽ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News