Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Mar 2025 20:45 IST
Share News :
കൊണ്ടോട്ടി : 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നെടിയിരുപ്പ് കൃഷിഭവനും കൊണ്ടോട്ടി നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന 'കൃഷിയിടത്തിൽ സോളാർ വേലി സ്ഥാപിക്കൽ' പദ്ധതിയുടെ ഉദ്ഘാടനം നെടിയിരുപ്പ് കൃഷിഭവൻ പരിധിയിലുള്ള കർഷകനായ കാരി അലവിക്കുട്ടിയുടെ കൃഷിയിടത്തിൽ ( വാർഡ് 25 - ചെർളക്കുണ്ട് ) വെച്ച് നഗരസഭാധ്യക്ഷ സി എ നിത ഷഹീർ നിർവഹിച്ചു.
നെടിയിരുപ്പ് കൃഷി ഓഫീസർ ഷമീന അധ്യക്ഷത വഹിച്ചു,
സ്ഥിരം സമിതി അധ്യക്ഷരായ സി മിനിമോൾ,
കെ. പി ഫിറോസ്, കൗൺസിലർമാരായ കെ. കെ അസ്മാബി,
സൗമ്യ, നെടിയിരുപ്പ്
കൃഷി അസിസ്റ്റന്റ് ഓ ഫീസർ ശശി എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.