Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനത്ത കാറ്റിലും മഴയിലും കാർഷികോപകരണ കമ്പനി തകർന്നു.

22 Jul 2024 18:02 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അതിശക്ത

മായ കാറ്റിൽ ഷൊർണൂർ കാരക്കാട്ട് എഞ്ചിനീയറിങ്ങ് കമ്പനി തകർന്നു വീണു.

പനഞ്ചികുന്നത് വീട്ടിൽ ശശികുമാറിൻ്റെ ഉടമസ്ഥതയിൽ കാരക്കാട് ഫ്രണ്ട്സ് ക്ലബ്ബിനു തൊട്ടു സമീപത്തുള്ള ശശി എൻജിനീയറിംങ്ങ് വർക്സ് കമ്പനിയാണ് ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഉണ്ടായ ശക്തമായ കാറ്റിൽ പൂർണ്ണമായി തകർന്നത്. ടൈ ലൈറ്റിങ് കത്തിരി, വിവിധ തരം കത്തികൾ, വിവിധ തരം മടവാളുകൾ , അരിവാൾ, ചട്ടുകം തുടങ്ങിയ വിവിധ തരം ചെറുകിട കാർഷിക- ഗാർഹികാവശ്യത്തിനുള്ള ഉപകരണങ്ങൾ നിർമ്മിക്കുന്ന വ്യവസായ യൂണിറ്റിൻ്റെ കമ്പനിയാണിത് . കെട്ടിടം പൂർണ്ണമായി തകരുകയും നാല് ഗ്രൈൻ്റിങ്ങ് മെഷീനുകൾ

, മൂന്ന് ഡ്രില്ലിംങ്ങ് മെഷിനുകൾ, രണ്ട് മോട്ടോർ ബ്ലോറുകൾ, നാല് ഗ്രെയിൻ്റിംങ്ങ് സ്പിൻ്റലുകൾ, ചാണകൾ, രണ്ട് വെൽഡിംങ്ങ് മെഷീൻ സെറ്റുകൾ, കട്ടിങ്ങ് മെഷീനുകൾ, പണിയായുധങ്ങൾ, നിർമ്മാണം പൂർത്തിയായി വില്പനയ്ക്കുള്ള സാധനങ്ങൾ, നിർമ്മാണത്തിനാവശ്യമായ അനുബന്ധ ഉപകരണങ്ങൾ, ഫർണീച്ചറുകൾ ,ഇലക്ട്രിക് വർക്കുകൾ എന്നിവയുൾപ്പെടെ 

ഇരുപത് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കമ്പനിയിൽ ഇന്ന് ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ വീടുകളിലേക്ക് പോയ സമയം ആയതിനാൽ ആളപായം ഉണ്ടായി ല്ല.ഷൊർണൂർ നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശ്,

ഷൊർണൂർ പോലീസ്, ഷൊർണൂർ നഗരസഭ എൻജിനീയറിംങ്ങ് വിഭാഗം, ഷൊർണൂർ ഒന്ന് വില്ലേജ് ഓഫീസർ, ഷൊർണൂർ വ്യവസായ വകുപ്പ് അധികൃതർ എന്നിവർ അപകട സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് കമ്പനി തകർന്ന നടുക്കത്തിലും ഉച്ചഭക്ഷണ സമയം ആയതു കൊണ്ട് ജോലിക്കാർ ആരും ഇല്ലാത്തതിനാൽ ഒരു വലിയ ദുരന്തം ഒഴിവായതിൻ്റെ ആശ്വാസത്തിലാണ് നാട്ടുകാർ.

Follow us on :

More in Related News