Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ധനമന്ത്രിക്ക് കേരളഭൂപടം അയച്ച് പ്രതിഷേധിച്ചു.

26 Jul 2024 21:09 IST

UNNICHEKKU .M

Share News :

മുക്കം:കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ്‌ കാരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിച്ചു.

നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ മുഹമ്മദ്‌ ദിഷാൽ ഉദ്ഘാടനം ചെയ്തു, കാരശ്ശേരി മണ്ഡലം പ്രസിഡന്റ്‌ ഷാനിബ് ചോണാട് അധ്യക്ഷനായിരുന്നു, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി വി. എൻ ഷുഹൈബ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ നിഷാദ് വീച്ചി, കാരശ്ശേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജംഷിദ് ഒളകര, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി അഭിജിത്ത്, കെ. എസ്. യു കാരശ്ശേരി മണ്ഡലം പ്രസിഡന്റ്‌ ഫായിസ് കെ.കെ, യൂത്ത് മണ്ഡലം സെക്രട്ടറി ബാബു മലാംകുന്ന് എന്നിവർ സംസാരിച്ചു

Follow us on :

More in Related News