Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസന സംസ്കാരം വളർത്തിയെടുക്കണം: എം.വി. ശ്രേയാംസ്‌കുമാർ

29 Jan 2025 10:05 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: വികസനം വേണ്ടെന്ന അഭിപ്രായം ആർക്കുമില്ലെങ്കിലും പാരിസ്ഥിതിക വിഷയങ്ങളിൽ ജാഗ്രത കാണിക്കാൻ നാം നിർബദ്ധിതരാണെന്നും പരിസ്ഥിതിയെ അവഗണിച്ച് വികസനത്തിന് പിന്നാലെ പോയാൽ നാടും മനുഷ്യനും ഉണ്ടാവില്ലെന്നും രാഷ്ട്രീയ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാംസ് കുമാർ പറഞ്ഞു.ലാഭക്കൊതി മൂത്ത മനുഷ്യൻ നാട് നശിച്ചാലും തനിക്ക് സമ്പാദിച്ചാൽ മതി എന്ന ത്വരയിലാണെന്നും അദ്ദേഹം പറഞ്ഞു.


  മേപ്പയ്യൂർ കീഴ്പ്പയ്യൂരിൽ പുറക്കാമല ഖനന നീക്കത്തിനെതിരെ ആർ.ജെ.ഡി പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച "കൈകോർക്കാം പുറക്കാമലയ്ക്കായ്" പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിച്ച് മനുഷ്യനും മറ്റ് ജീവജാലകങ്ങൾക്കും പരിഗണന നൽകുന്ന രാഷ്ട്രീയമാണ് സോഷ്യലിസ്റ്റുകൾ എന്നും ഉയർത്തിയതെന്നും പുറക്കാമല ഖനനം ചെയ്താൽ വയ നാട്ടിലുണ്ടായതിനേക്കാൾ വലിയ ദുരന്തം ക്ഷണിച്ച് വരുത്തലാവുമെന്നും പരിസ്ഥിതി പ്രാധാന്യവും മറ്റ് ഘടകങ്ങളും പരിശോധിക്കാതെ എങ്ങനെ ലൈസൻസ് ലഭ്യമായി എന്നത് ഉന്നതതല പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ശ്രേയംസ് കുമാർ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡണ്ട് പി. മോനിഷ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. വത്സൻ പ്രവർത്തകർക്ക് പുറക്കാമല സംരക്ഷണ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, ആർ ജെ.ഡി സംസ്ഥാന വൈ പ്രസിഡണ്ട് ഇ.പി. ദാമോദരൻ ,സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ.  ജെ.എൻ പ്രേംഭാസി ൽ ,ഭാസ്കരൻ കൊഴുക്കല്ലൂർ, എം.കെ. സതി , വി. പി. മോഹനൻ ,നിഷാദ് പൊന്നം കണ്ടി, സി. സുജിത്, സുനിൽ ഓടയിൽ, കെ. സജീവൻ, അഷ്റഫ് വള്ളോട്ട്, പി.സി. നിഷാകുമാരി ,കെ.ടി.രതീഷ്,എം. പ്രകാശൻ സി.ഡി. പ്രകാശൻ എന്നിവർ സംസാരിച്ചു. സമരപന്തലിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് മധു മാവുള്ളാട്ടിൽ, കെ.എം. മുരളീധരൻ എൻ.എം. അഷ്റഫ് കെ.കെ. നിഷിത,കൃഷ്ണൻ കീലോട്ട്, പി. ബാലൻ, വി.പി. ദാനീഷ് വി. പി. രാജീവൻ കെ.എം ബാലൻ, എ.കെ. നിഖിൽ എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News