Sat May 17, 2025 12:27 AM 1ST
Location
Sign In
02 Mar 2025 22:28 IST
Share News :
കൊണ്ടോട്ടി : കൊണ്ടോട്ടിയുടെ വികസന കാഴ്ചപ്പാടിന് അനുസൃതമാകാതെ പോവുന്ന ഗതാഗത പരിഷ്ക്കാരമാണ് നാളെ മുതൽ ടൗണിൽ നടപ്പിൽ വരുത്താൻ പോകുന്നതെന്ന് സിപിഐ ലോക്കൽ കമ്മിറ്റി.
ഇടുങ്ങിയ റോഡുകളിൽ നിന്ന് മാറി കൂടുതൽ മെച്ചപ്പെട്ട ഗതാഗത സൗകര്യം ഏതൊരു ടൗണുകൾക്കും അനിവാര്യമാക്കേണ്ടത് തന്നെയാണ്.
പഴയങ്ങാടി റോഡ് ഒരു കാലത്ത് കൊണ്ടോട്ടിയെ പ്രതിനിധാനം ചെയ്ത പ്രധാനപ്പെട്ട റോഡായിരുന്നു. എന്നാൽ ബൈപ്പാസും പിന്നീട് ബസ് സ്റ്റാൻ്റും കുറച്ച് കൂടി സൗകര്യ പ്രദമായ മറ്റൊരിടത്ത് വന്നതോടെ ടൗണിന്റെ മാറ്റവും സ്വാഭാവികം. താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, കാഞ്ഞിരത്തിങ്ങൽ, കാന്തക്കാട് അടക്കമുള്ള സ്കൂളുകൾ, പോലീസ് സ്റ്റേഷൻ, പോസ്റ്റോഫീസ്,ആശുപത്രി,തീയറ്ററുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉള്ളത് പഴയങ്ങാടി- ചുങ്കം - കുറുപ്പത്ത് റോഡിലാണ്.
കാഴ്ചപ്പാടില്ലാത്ത
വികസന രീതികളാണ് കൊണ്ടോട്ടിയെ പിന്നോട്ടടുപ്പിക്കുന്നത് എന്നും
ഗതാഗതത്തിൻ്റെ പേരിൽ നടക്കുന്ന പരിഷ്ക്കരണമോ അതിന് വേണ്ടിയുള്ള ട്രയൽ റണ്ണോ ഒന്നും ഒട്ടും അശാസ്ത്രീയമല്ല എന്നുമാണ് സിപിഐ കൊണ്ടോട്ടി ലോക്കൽ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആരോപിക്കുന്നത്.
പരിഷ്കരണങ്ങൾക്ക് വ്യക്തമായ മാർഗരേഖ മുൻനിർത്തി സമരം നടത്തിയ പാർട്ടി കൂടിയാണ് സിപിഐ എന്നും കുറിപ്പിൽ പറയുന്നുണ്ട്.
ട്രാഫിക് പരിഷ്കരണത്തിന് ഒരുങ്ങും മുൻപ് ടൗണിൽ പരിഹരിക്കേണ്ട കാര്യങ്ങളെ കുറിച്ച് സിപിഐ പത്രകുറിപ്പിൽ അക്കമിട്ടു നിരത്തുന്നു.
1. വീതി കൂട്ടാൻ ഏറ്റെടുത്ത ഭൂമി റോഡിലേക്ക് ഉൾപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കുക.
2. കാൽ നടയാത്രക്കാർക്ക് സൗകര്യ പ്രദമായ നടപ്പാത ഒരുക്കുക.
3. അത്യാവശ്യമായ ലിങ്ക് റോഡ് സ്ഥാപിക്കുക.
4. ചുങ്കം റോഡ് ജംങ്ഷൻ വീതി കൂട്ടാനാവശ്യമായ നടപടികൾ സ്വീകരിക്കുക.
5. തങ്ങൾസ് റോഡിൽ നിന്നുള്ള വാഹനങ്ങളുടെ ഗതാഗതം പരിഷ്ക്കരിക്കുക.
മാറേണ്ട പരിഷ്ക്കാരത്തിന് വേണ്ടിയും,
മാറാത്ത വികസന മുരടിപ്പിന് എതിരായിട്ടുമുള്ള പോരാട്ടങ്ങൾ പാർട്ടി തുടരുമെന്നും പത്രകുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്
Follow us on :
Tags:
More in Related News
Please select your location.