Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2024 11:32 IST
Share News :
മുക്കം: വിവിധ ആവശ്യ ങ്ങൾ ഉന്നയിച്ച് ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട് തൊഴിലാളികളും, തൊഴിലുടമകളും 24 മണിക്കൂർ നീണ്ട് നിൽക്കുന്ന പണിമുടക്ക് നടത്തുന്നു. സർക്കാർ സംസ്ഥാന തലത്തിലുണ്ടാക്കിയ ചരക്ക് കടത്ത് വാഹന നിർണയ ശുപാർശകൾ അംഗീകരിച്ച് നടപ്പിലാക്കുക, പോലീസ്, ആർ. ടി. ഒ, മൈ നിങ് ആൻഡ് ജിയോളജി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, ടിപ്പർ ലോറികളെ വഴിയിൽ തടഞ്ഞ് വൻ പിഴ ചുമത്തുന്ന നടപടി പിൻവലിക്കുക, ഖനന കേന്ദ്രത്തിൽ വെയ്ബ്രിഡ്ജ് സ്ഥാപിച്ച് പരിശോധിച്ച് പരിശോധന ഉറപ്പാക്കുക, ചരക്ക് വാഹനങ്ങളുടെ വാടക ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള പണിമുടക്കിൽ കേരളത്തിലെ ചരക്ക് ഗതാഗത തൊഴിലാളികളും തൊഴിലുടമകളും ഒക്ടോബർ നാലിന് ഉദ്ദേശിച്ച ഇരുപത്തിനാല് മണിക്കൂർ നീണ്ടു നിൽക്കുന്ന പണിമുടക്ക് നടത്തുന്നത്. മുഴുവൻ എസ് ടി യു തൊഴിലാളികളും പങ്കെടുത്തു കൊണ്ട് പണിമുടക്ക് വിജയിപ്പിക്കണമെന്ന് കോഴിക്കോട് എസ് ടി യു സെന്ററിൽ ചേർന്ന എസ് ടി യു ജില്ല പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഫെഡറേഷൻ ജില്ലാ പ്രസിഡണ്ടായി യു എ ഗഫൂറിനെ തിരഞ്ഞെടുത്തു. സെപ്റ്റംബർ അവസാന വാരത്തിൽ ക്ഷേമനിധി ഓഫീസിന് മുമ്പിൽ ധർണസമരം നടത്താൻ തീരുമാനിച്ചു. . കോഴിക്കോട് ജില്ല എസ് ടി യു ജനറൽ സെക്രട്ടറി എ ടി അബ്ദു യ ഉദ്ഘാടനം ചെയ്തു. .കെ സി ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ ടി പി ഇബ്രാഹിം സ്വാഗതം പറഞ്ഞു, ജില്ലാ നിരീക്ഷകൻ അബ്ബാസ് കെ , യു എ ഗഫൂർ, കെ പി സി ഷുക്കൂർ, മജീദ് വടകര, ഹമീദ് മടവൂർ, ഷാഫി നല്ലളം, അഷ്‌റഫ് ഓർക്കാട്ടേരി, സുബീർ അടിവാരം ഷഫീഖ് ബേപ്പൂർ എന്നിവർ സംസാരിച്ചു.
ചിത്രം:ഫെഡറേഷൻ ജില്ല പ്രസിഡണ്ടായി തെരഞ്ഞടുത്ത യു എ ഗഫൂർ.
Follow us on :
Tags:
More in Related News
Please select your location.