Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ കലോത്സവ വേദിയിൽ പച്ചക്കറി വിത്ത് വിതരണം ചെയ്തു

28 Nov 2024 12:44 IST

enlight media

Share News :

ഉദിനൂർ: ജില്ലാ സ്കൂൾ കലോത്സവ വേദിയിൽ പച്ചക്കറി വിത്ത് പേക്കറ്റ് വിതരണം ചെയ്ത് അധ്യാപക സംഘടന . കലോത്സവ വേദിയിലെത്തുന്നവർക്ക് സൗജന്യമായാണ് വിത്ത് വിതരണം നടത്തിയത്. 2025 ഫെബ്രുവരി 6, 7, 8,ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന എ.കെ.എസ്.ടിയു സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എ.കെ.എസ്.ടിയു മണ്ണിനൊപ്പം നാടിനൊപ്പം പദ്ധതി നടപ്പിലാക്കിയത്. 1000 കുടുംബങ്ങൾക്കാണ് വിത്ത് വിതരണം ചെയ്തത് പച്ചക്കറി വിത്ത് വിതരണം സിനിമാതാരം പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ മാണിയാട്ട് അധ്യക്ഷതവഹിച്ചു. എ.കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പത്മനാഭൻ, ജില്ലാ സെക്രട്ടറി വിനയൻ കല്ലത്ത്, പി.രാജഗോപാലൻ, വിനോദ് കുമാർ.കെ, സജയൻ എ , ഹേമചന്ദ്രൻ വി.സി സുനിത എ, രജനി.വി.വി, എം. ഗംഗാധരൻ, എം.പി.വിജീഷ്,രജീഷ് യു, നസീർ. ടി, ശ്രീജേഷ് പി എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News