Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഴതൈകൾ വിതരണം ചെയ്തു.

07 Oct 2024 22:27 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ടിഷ്യു കൾച്ചർ നേന്ത്ര വാഴ തൈകൾ സൗജന്യമായി വിതരണം ചെയ്തു . ഒറ്റപ്പാലം

കൃഷി ഭവനിലാണ് ജനകീയാസൂത്രണ പദ്ധതി പ്രകാരം തൈകൾ വിതരണം നടത്തിയത് .

നഗരസഭ ചെയർപേഴ്സൺ

കെ ജാനകിദേവി തൈ വിതരണം ഉദ്ഘാടനം ചെയ്തു . വികസന സ്റ്റാൻ്റിങ്ങ് കമ്മറ്റി അധ്യക്ഷ സുനീറ മുജീബ് അധ്യക്ഷയായി .നഗരസഭ കൗൺസിലർമാരായ പുഷ്പലത , അജയകുമാർ , എ ഡി സി അംഗം സുരേന്ദ്രൻ , പാട ശേഖര സമിതി പ്രതിനിധി അപ്പാരു , ദേവദാസ് എന്നിവർ സംസാരിച്ചു . ചുരുങ്ങിയത് പത്ത് സെൻ്റ് ഭൂമിയെങ്കിലുമുള്ളവർക്കാണ് അപേക്ഷ പ്രകാരം തൈകൾ നൽകിയത് . അയ്യായിരം തൈകൾ വിതരണം ചെയ്തു . കൃഷി ഓഫീസർ ഷഫ്ന തുറക്കൽ സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ സുരേഷ് നന്ദിയും പറഞ്ഞു .

Follow us on :

More in Related News