Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Feb 2025 20:19 IST
Share News :
പുളിക്കൽ: 'കരുത്തുള്ള വിശ്വാസം, കാതലുള്ള വിദ്യാർത്ഥിത്വം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെടുന്ന മദീനത്തുൽ ഉലൂം എം.എസ്.എം - എം.ജി.എം ദഅ് വ 25 സമ്മേളനത്തിന് നാളെ (ഫെബ്രുവരി 14-വെള്ളിയാഴ്ച) പുളിക്കൽ എം.സി.സി നഗറിൽ തുടക്കമാകും.
14ന് വൈകുന്നേരം 7മണിക്ക് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂർ സമ്മേളനം ഉദ്ഘാടനം ചെയ്യും. എം എസ് എം മദീനത്തുൽ ഉലൂം അറബി വിഭാഗം മേധാവി ബഷീർ മാഞ്ചേരി അധ്യക്ഷത വഹിക്കും. ഷുക്കൂർ സ്വലാഹി (എ.എസ്.എം സെക്രട്ടറി), ബഷീർ പട്ടേൽതാഴം എന്നിവർ സംസാരിക്കും.
ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന പൊതുസമ്മേളനം കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിൻസിപ്പാൾ കെ.പി അബ്ദു റഷീദ് അധ്യക്ഷത വഹിക്കും. കെ.ജെ.യു സെക്രട്ടറി ഹനീഫ് കായക്കൊടി, ഡോ.മുനീർ മദനി,ഷാഹിദ് മുസ്‌ലിം ഫാറൂഖി എന്നിവർ പ്രഭാഷണം നിർവഹിക്കും.
Follow us on :
Tags:
More in Related News
Please select your location.