Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Feb 2026 16:33 IST
Share News :
പുന്നയൂർക്കുളം:പുസ്തക സമാഹരണത്തോടെ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ അക്ഷരോന്നതി പദ്ധതിക്ക് തുടക്കമായി.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.ഷിബു ആദ്യ പുസ്തകം കൈമാറിക്കൊണ്ട് അക്ഷരോന്നതി പുസ്തക സമാഹരണം ഉദ്ഘാടനം ചെയ്തു.കമല സുരയ്യ സ്മാരക കേന്ദ്രത്തിലെ നീർമാതള ചുവട്ടിൽ ചേർന്ന അക്ഷരോന്നതി സംഗമത്തിൽ പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഹസ്സൻ അധ്യക്ഷനായി.ചെറുകഥാകൃത്ത് റഫീക്ക് പട്ടേരി,കവയിത്രി ഷീബ ദിനേശ്,വൈസ് പ്രസിഡൻറ് സൈനബ ഷുക്കൂർ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എച്ച്.ആബിദ്, കെ.പി.ധർമ്മൻ,സി.സി.ജയന്തി,സംഘാടകസമിതി കൺവീനർ എ.കെ.സതീഷ് കുമാർ,ചെയർമാൻ ഉമ്മർ അറക്കൽ,ആർ.ജി.എസ്.എ.ബ്ലോക്ക് കോഡിനേറ്റർ ആർ.ശാന്തികൃഷ്ണ,അക്ഷരോന്നതി പഞ്ചായത്ത് കോഡിനേറ്റർ ബിജോയ് പെരുമാട്ടിൽ,അബ്ദുൾ പുന്നയൂർക്കുളം,ഷബീർ അണ്ടത്തോട് തുടങ്ങിയവർ സംസാരിച്ചു.പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി നടത്തിയ സാഹിത്യ ശില്പശാലയ്ക്ക് ശിവദാസ് ചാവക്കാട് നേതൃത്വം നൽകി.സാഹിത്യകാരന്മാർ,ജനപ്രതിനിധികൾ,വിദ്യാർത്ഥികൾ,വിവിധ ലൈബ്രറി സമിതികൾ തുടങ്ങിയവർ അക്ഷരോന്നതിയിലേക്ക് പുസ്തകങ്ങൾ കൈമാറി.
Follow us on :
Tags:
More in Related News
Please select your location.