Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപക സർവീസ് സംഘടനാ സമര സമിതി അവകാശ സംരക്ഷണ ദിനം ആചരിച്ചു

28 Oct 2025 21:36 IST

MUKUNDAN

Share News :

ചാവക്കാട്:ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക,പഴയ പെൻഷൻ പുനസ്ഥാപിക്കുക,ഡിഎ കുടിശ്ശിക അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് അധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് മേഖലയിൽ പ്രകടനവും പൊതുയോഗവും നടത്തി.കെ.ജി.ഒ.എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഡോ.കെ.വിവേക് പൊതുയോഗം ഉദ്ഘാടനം ചെയ്തു.ജോയിൻറ് കൗൺസിൽ ജില്ല വൈസ് പ്രസിഡന്റ് എം.കെ.ഷാജി അധ്യക്ഷനായി.ജില്ല കമ്മിറ്റി അംഗം ടി.കെ.അനിൽകുമാർ സ്വാഗതവും,താലൂക്ക് പ്രസിഡൻറ് എം.സി.അജീഷ് കുമാർ നന്ദിയും പറഞ്ഞു.ഡോ.ഷർമിള,വി.എ.നന്ദകുമാർ,പി.പി.അനഘ,ലിന്റ,സി.ആർ.രാഗി,പി.എസ്.വിജു,ജീൻസ് രാജ്,എം.ആർ.പ്രവിത എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News