Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2025 13:52 IST
Share News :
മേപ്പയ്യൂർ: ഭൗതിക സമ്പത്തുള്ളവൻ സമൂഹത്തെ നിയന്ത്രിക്കുന്ന കാലം മാറിയെന്നും അറിവും ജ്ഞാന സമ്പത്തുമുള്ളവൻ നമൂഹത്തെ നിയന്ത്രിക്കുന്ന കാലമാണ് ഇപ്പോഴെന്നും സംസ്ഥാന ആസൂത്രണ കമ്മീഷൻ അംഗം ഡോ: വർഗ്ഗീസ് ജോർജ് അഭിപ്രായപ്പെട്ടു. ആർ.ജെ.ഡി. സംഘടിപ്പിച്ച അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അറിവ് കുത്തകവത്കരിക്കുകയും വാണിജ്യവത്കരിക്കുകയാണുമിന്ന്.ഇൻ്റർനെറ്റ് സംവിധാനം കണ്ടെത്തിയിട്ട് നാൽപത് വർഷമായി. ഇത് സ്വകാര്യ കുത്തകയാക്കാനും വാണിജ്യവത്കരിക്കാനും ശ്രമിച്ചിരുന്നുവെങ്കിൽ അത് കണ്ടെത്തിയവർ ശതകോടീശ്വരൻമാരായേനെ. എങ്കിൽ ഇന്ന് ഈ മേഖലയിലുള്ള വികസനവും വിപുലീകരണവും അസാധ്യമായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാവപ്പെട്ടവൻ്റെ നികുതിപ്പണമുപയോഗിച്ച് നാം നേടുന്ന വിദ്യാഭ്യാസത്തിലൂടെ മൂല്യബോധവും ഉത്തര വാദിത്തബോധമുള്ള പൗരൻമാരായി മാറാൻ നമുക്ക് കഴിയണമെന്നും ഇതുവഴി അഴിമതി വിമുക്ത സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.പി.എച്ച്.ഡി. നേടിയ ഷബ് ല മുഹമ്മദ് മുസ്തഫ പൊന്നങ്കണ്ടി, എൽ.എസ്.എസ്, യു.എസ്.എസ്, ജേതാക്കൾ, എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾ എന്നിവർക്കുള്ള ഉപഹാര വിതരണവും വർഗീസ് ജോർജ് നടത്തി.ആർ.ജെ.ഡി. ജില്ല സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ ആദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ അനുമോദന പ്രഭാഷണം നടത്തി. കെ.എം. ബാലൻ, വി.പി. മോഹനൻ, വി.പി. ദാനീഷ്, പുതിയോട്ടിൽ ബാലൻ, കൃഷ്ണൻ കീഴലാട്ട്, ടി.ഒ. ബാലകൃഷ്ണൻ, ഡോ. ഷബ് ല മുഹമ്മദ് മുസ്തഫ പൊന്നങ്കണ്ടി, അഷറഫ് വള്ളോട്ട്,സി.ഡി. പ്രകാശ്, ഒ.എം. രാധാകൃഷ്ണൻ, പി.സി. സതീഷ്, നിഷാദ് പൊന്നങ്കണ്ടി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.