Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവിലങ്ങാട് ദേവമാതാ കോളെജിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.

14 May 2024 21:09 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരളത്തിൽ ഈ അധ്യയനവർഷം മുതൽ ആരംഭിക്കുന്ന 4 വർഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയങ്ങൾ പരിഹരിക്കുക, പുതിയ ബിരുദപദ്ധതിയുടെ സവിശേഷതകൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ദേവമാതാ കോളെജ് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.

 മെയ് 16ന് രാവിലെ 10 മണിക്ക് ശില്പശാല ആരംഭിക്കും. പ്രിൻസിപ്പൽ ഡോ. സുനിൽ സി.മാത്യു അധ്യക്ഷത വഹിക്കും. പുതിയബിരുദപദ്ധതി: പ്രതീക്ഷകളും സാധ്യതകളും എന്ന വിഷയത്തിൽ ഡോ.ജി. ഹരിനാരായണൻ ക്ലാസ് നയിക്കും. തുടർന്ന് നടക്കുന്ന പൊതുചർച്ചയിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംശയങ്ങൾ പരിഹരിച്ചു നൽകും. കുട്ടികൾക്ക് വിവിധ വിഷയങ്ങളിലെ അധ്യാപകരുമായി സംവദിക്കുവാൻ അവസരമുണ്ട്.  

കോളെജ് വൈസ് പ്രിൻസിപ്പാൾ ഫാ.ഡിനോയി മാത്യു കവളമ്മാക്കൽ , ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ കോ- ഓർഡിനേറ്റർ ഡോ. ടീന സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകും.

???? സമർത്ഥരായ വിദ്യാർത്ഥികൾക്ക് രണ്ടരവർഷംകൊണ്ട് ബിരുദം നേടാം

???? ഇഷ്ടവിഷയങ്ങൾ തിരഞ്ഞെടുക്കാം

???? തൊഴിലവസരങ്ങൾ ഉറപ്പാക്കാം

???? അന്തർദേശീയ നിലവാരമുള്ള പാഠ്യപദ്ധതി

????കാലോചിതവും നവീനവും സമഗ്രവുമായ സമീപനം



 

Follow us on :

More in Related News