Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2024 09:33 IST
Share News :
കൽപ്പത്തൂർ : മലയാളം ലൈബ്രറി റിസർച്ച് സെൻ്റർ കൽപ്പത്തൂർ സംഘടിപ്പിച്ച 'ആളൊരുങ്ങി അരങ്ങൊരുങ്ങി' ഏകദിന നാടകശിൽപശാല വീട്ടമ്മമാരുടെ പ്രകടനം കൊണ്ട് ശ്രദ്ധേയമായി. 17 വയസു മുതൽ 70 വയസുവരെ വിവിധ പ്രായത്തിലുള്ള സ്ത്രീകൾ പങ്കെടുത്ത പരിപാടിക്ക് നാടക പ്രവർത്തകൻ ലിനീഷ് നരയംകുളം നേതൃത്വം നൽകി. തങ്ങളുടെ പ്രായത്തിൻ്റെ അവശതകൾ പോലും മറന്നുള്ള പലരുടെയും പ്രകടനം മികച്ച അനുഭവമായി. വാർഡംഗം പി.പി .അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു.
കെ.എം.സുർജിത്ത് അധ്യക്ഷനായി. ശ്രീജിഷ് ചെമ്മരൻ, കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു. മാധ്യമപ്രവർത്തകൻ ശ്രീഹർഷൻ തിരുവോത്ത്, ചിത്രകാരൻ ലിതേഷ് കരുണാകരൻ, പി.ഇ. പ്രജീഷ് എന്നിവർ ക്യാംപിൽ അതിഥികളായി പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.