Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2024 11:42 IST
Share News :
മേപ്പയ്യൂർ: മേപ്പയ്യൂർ-ചെറുവണ്ണൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയും പാരിസ്ഥിതിക പ്രധാന്യമുള്ളതുമായ പുറക്കാമല സംരക്ഷണ പ്രക്ഷോഭം ശക്തിപ്പെടുത്താൻ സംരക്ഷണ സമിതി തീരുമാനിച്ചു. ജനകീയ സാമ്പത്തിക സമാഹരണത്തിൻ്റെ ഭാഗമായി
ആഗസ്റ്റ് 17 ന്" പായസ ചാലഞ്ച് " സംഘടിപ്പിക്കും. ഇതിനായി നൂറ്റി ഒന്ന് അംഗ സംഘാടക സമിതി രൂപീകരിച്ചു.
ഇല്ലത്ത് അബ്ദുറഹ് മാൻ (ചെയർമാൻ) ബാബു കൊളക്കണ്ടി, എ. കെ. ബാലകൃഷ്ണൻ
(വൈസ് ചെയർമാൻമാർ),എം. എം പ്രജീഷ്
(ജനറൽ കൺവീനർ ) ,മേലാട്ട് നാരായണൻ , ഡി.കെ. മനു (ജോ.. കൺവീനർമാർ) വി.പി .മോഹനൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
കീഴ്പയ്യൂർ മണപ്പുറം മുക്കിൽ ചേർന്ന യോഗത്തിൽ
ഇല്യാസ് ഇല്ലത്ത് അധ്യക്ഷത വഹിച്ചു.
വി.എ ബാലകൃഷ്ണൻ ,കെ.സിറാജ് മാസ്റ്റർ ,
വി.എം. നാരായണൻ മാസ്റ്റർ, അബ്ദുൾകരിം കോച്ചേരി,സുരേഷ് ബാബു, ഡി.കെ.മനു എന്നിവർ സംസാരിച്ചു.എം.എം പ്രജീഷ് സ്വാഗതവും ടി പി വിനോദൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.