Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Dec 2024 19:14 IST
Share News :
താമരശ്ശേരി : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു)താമരശ്ശേരി ഏരിയ കമ്മിറ്റി കാരാടി കാർഷിക ഗ്രാമ വികസ ബാങ്ക് ഹാളിൽ സംഘടിപ്പിച്ച നിക്ഷേപ-വായ്പ കമ്മീഷൻ ജീവനക്കാരുടെ കൺവെൻഷൻ
സംസ്ഥാന കമ്മിറ്റി അംഗം
എൻ ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഡാലിയ മനോജ് അധ്യക്ഷയായി കമ്മീഷൻ കാലോചിതമായി വർദ്ധിപ്പിക്കുക,കമ്മീഷൻ ജീവനക്കാർക്ക് ഗ്രാറ്റുവിറ്റിയും ക്ഷാമബത്തയും അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി. ജനുവരി മൂന്നിന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുക്കുന്നവർക്ക് സിഐടിയു താമരശ്ശേരി ഏരിയ സെക്രട്ടറി ടി സി വാസു യാത്രയയപ്പ് നൽകി. ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന കമ്മീഷൻ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും, നിയമപ്രകാരമുള്ള പ്രമോഷൻ അനുവദിക്കണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.
സജീഷ് കെ ജി പ്രമേയം അവതരിപ്പിച്ചു. ജില്ലാ സബ് കമ്മിറ്റി കൺവീനർ
റിൽജ ടി കെ പുതിയ കമ്മിറ്റി പാനൽ അവതരിപ്പിച്ചു. ജയപ്രകാശ് പി വി കൺവീനറായി പുതിയ സബ് കമ്മിറ്റി രൂപീകരിച്ചു.
കെ സി ഇ യു താമരശ്ശേരി ഏരിയ സെക്രട്ടറി
കെ വിജയകുമാർ സ്വാഗതവും ജയപ്രകാശ് പി വി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.