Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുരക്ഷാ പരിശീലനം

10 Feb 2025 19:06 IST

ENLIGHT MEDIA PERAMBRA

Share News :

 പേരാമ്പ്ര : മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിനക്യാമ്പ് സഹയാനം എന്ന പേരിൽ സലഫി കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ചു. 

 സുസ്ഥിര വികസനത്തിന് യുവത' എന്ന ക്യാമ്പിനോടനുബന്ധിച്ച് അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസും പരിശീലനവും നടത്തി. പേരാമ്പ്ര അഗ്നിരക്ഷ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. അഗ്നിശമനികൾ ഉപയോഗിക്കുന്നതിനുള്ള പ്രയോഗിക പരിശീലനം നൽകപാചകവാതക സിലിണ്ടറുകളുടെ ഉപയോഗ രീതികളെക്കുറിച്ചും അപകട പ്രതിരോധ പ്രവർത്തനങ്ങളും വിശദീകരിച്ചു. രക്ഷാപ്രവർത്തനത്തിന് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളിലും അവശ്യ ഘട്ടങ്ങളിൽ സിപിആർ നൽകുന്നതിനും  പരിശീലനം കൊടുത്തു. ക്യാമ്പ് അംഗങ്ങളുടെ സംശയങ്ങൾക്ക് ഫയർ ഓഫീസർ മറുപടി നൽകി.

Follow us on :

Tags:

More in Related News