Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ലാസിലൊരു സദ്യ മേളം

20 Nov 2024 21:03 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥികൾ 'ഊണിന്റ മേളം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസിലൊരുക്കിയ സദ്യ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.ചോറും,സാമ്പാറും, അവിയലും തോരനും, പച്ചടി, കിച്ചടി, ഓലൻ,കൂട്ടുകറി,രസം, മോര്,പുളിയിഞ്ചി ,പഴം, പപ്പടം,പായസം തുടങ്ങി സദ്യയുടെ വിഭവങ്ങൾ എല്ലാം ഒന്നിച്ചപ്പോൾ സദ്യ കെങ്കേമമായി . സദ്യയുടെ വിഭവങ്ങൾ കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ട് വരികയായിരുന്നു. പ്രധാന അധ്യാപിക പി.ഷീജ ഉദ്ഘാടനം ചെയ്തു.അധ്യാപകരായ സി.ശാരി,കെ.നാഫിയ,കെ.കെ റഷീദ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News