Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Oct 2024 13:24 IST
Share News :
ചെറുതോണി:ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വനം വകുപ്പും റവന്യൂ വകുപ്പും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചത് തിരിച്ചടിയായെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ പറഞ്ഞു. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ദയനീയമായി പരാജയയപ്പെട്ടതായും എട്ട് വര്‍ഷമായി തുടര്‍ച്ചയായി ഭരണത്തിലിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ കാര്‍ഷിക-ഭൂ പ്രശ്‌നങ്ങളില്‍ കാണിക്കുന്ന വാഗ്ദാന ലംഘനങ്ങളിലും വികസനരംഗത്ത് കാണിക്കുന്ന അവഗണനകളിലും പ്രതിഷേധിച്ചു കൊണ്ട് കേരളാ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനു ശേഷം നടന്ന സമര സംഗമ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ു അദ്ദേഹം. ജനങ്ങള്‍ക്ക അനുമൂലമായ വിധി നേടിയെടുക്കുന്നതിനാവശ്യമായ രേഖകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും പി.ജെ.ജോസഫ്പറഞ്ഞു. ചെറുതോണി ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രകടനത്തിനു ശേഷം നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പ്രഫ.എം.ജെ ജേക്കബ് അധ്യക്ഷത വഹിച്ചു. പ്രകൃതി ദുരന്തങ്ങളിലും കടബാധ്യതകളിലും വന്യജീവി അക്രമണങ്ങളിലും മരിച്ചുപോയ കര്‍ഷക രക്തസാക്ഷികളെ അനുസ്മരിച്ചു കൊണ്ടാണ് പൊതുസമ്മേളനം ആരംഭിച്ചത്. എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എ, സെക്രട്ടറി ജനറല്‍ അഡ്വ: ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയര്‍മാന്‍മാരായ അഡ്വ: കെ.ഫ്രാന്‍സിസ് ജോര്‍ജ് എം.പി, അഡ്വ: തോമസ് ഉണ്ണിയാടന്‍, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കണ്‍വീനര്‍ സുരേഷ് ബാബു, വനിതാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്് പ്രഫ: ഷീല സ്റ്റീഫന്‍, ഐ.ടി.സെല്‍ സംസ്ഥാന പ്രസിഡന്റ് അപു ജോണ്‍ ജോസഫ്, കര്‍ഷകയൂണിയന്‍ സംസ്ഥാന പ്രസിഡന്റ്് വര്‍ഗീസ് വെട്ടിയാങ്കല്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്് കെ.വി കണ്ണന്‍, പാര്‍ട്ടി സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ അഡ്വ: തോമസ് പെരുമന, അഡ്വ: ജോസഫ് ജോണ്‍, ആന്റണി ആലഞ്ചേരി, നോബിള്‍ ജോസഫ് സംസ്ഥാന സെക്രട്ടറി എം.മോനിച്ചന്‍, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോയി കൊച്ചുകരോട്ട്, വി.എ ഉലഹന്നന്‍, ടോമി തൈലംമനാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.